ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ര​ണ്ടു യാ​ത്ര​ക്കാ​രെ ഇ​രു​ത്തി യാ​ത്ര​ചെ​യ്യാ​ൻ അ​നു​മ​തി
Tuesday, June 2, 2020 11:46 PM IST
കോ​യ​ന്പ​ത്തൂ​ർ: ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ര​ണ്ടു യാ​ത്ര​ക്കാ​രെ ഇ​രു​ത്തി യാ​ത്ര​ചെ​യ്യാ​ൻ അ​നു​മ​തി ന​ല്കി. കൊ​റോ​ണ രോ​ഗ​ബാ​ധ​മൂ​ലം ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഒ​രു യാ​ത്ര​ക്കാ​രെ മാ​ത്രം ക​യ​റ്റാ​നാ​ണ് അ​നു​മ​തി ന​ല്കി​യി​രു​ന്ന​ത്.
നി​ല​വി​ൽ ബ​സ്, ടാ​ക്സി സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഓ​ട്ടോ​യി​ൽ ര​ണ്ടു​പേ​രെ ക​യ​റ്റാ​ൻ അ​നു​മ​തി ന​ല്കി​യ​ത്.
സ​ർ​ക്കാ​ർ ന​ല്കി​യി​രി​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചു​വേ​ണം യാ​ത്ര ചെ​യ്യാ​നെ​ന്നും ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.