ബൈ​പാ​സ് നി​ർ​മാ​ണം ക​ട​ലാ​സി​ൽ ഒ​തു​ങ്ങി: ടാ​ക്സി​സ്റ്റാ​ൻ​ഡ് റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്
Tuesday, June 2, 2020 11:46 PM IST
ത​ത്ത​മം​ഗ​ലം: ടൗ​ണ്‍ ടാ​ക്സി​സ്റ്റാ​ൻ​ഡ് റോ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​ർ​ക്ക​ഥ​യാ​യി. പ​രി​ഹാ​രം കാ​ണേ​ണ്ട പൊ​തു​മ​രാ​മ​ത്ത് എ​ല്ലാം സ്വാ​ഭാ​വി​ക​മെ​ന്ന മ​ട്ടി​ൽ ക​ണ്ട​തോ​ടെ ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​നാ​യി എ​ടു​ത്ത തീ​രു​മാ​നം ക​ട​ലാ​സി​ൽ ഒ​തു​ങ്ങി.

ബൈ​പാ​സി​നു സ്ഥ​ല​മെ​ടു​പ്പി​നു ജി​ല്ലാ ക​ള​ക്ട​ർ വി​ദ​ഗ്ദ​സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി വ​ർ​ഷം ഒ​ന്നു​ക​ഴി​ഞ്ഞി​ട്ടും അ​ന​ക്ക​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. മീ​നാ​ക്ഷി​പു​രം, വ​ണ്ടി​ത്താ​വ​ളം, ന​ന്ദി​യോ​ട്, ക​ല്യാ​ണ​പ്പേ​ട്ട, പ​ട്ട​ഞ്ചേ​രി, ഗോ​പാ​ല​പു​രം, കൊ​ഴി​ഞ്ഞാ​ന്പാ​റ, അ​ഞ്ചാം​മൈ​ൽ ന​ല്ലേ​പ്പി​ള്ളി, ചി​റ്റൂ​ർ ഉ​ൾ​പ്പെ​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്കു​ള്ള നു​റു​ക​ണ​ക്കി​നു ബ​സു​ക​ളും പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നും തൃ​ശൂ​രി​ലേ​ക്കു​ള്ള ച​ര​ക്കു​ക്ക​ട​ത്ത് ലോ​റി​ക​ളും ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന​ത് ത​ത്ത​മം​ഗ​ലം ടൗ​ണി​ലെ 600 മീ​റ്റ​ർ നീ​ള​മു​ള്ള ഇ​ടു​ങ്ങി​യ പാ​ത​യി​ലൂ​ടെ​യാ​ണ്.

പ​ടി​ഞ്ഞാ​റ​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നും പ​ഴ​നി, മ​ധു​ര, ഏ​ർ​വാ​ടി ഉ​ൾ​പ്പെ​ടെ തീ​ർ​ത്ഥാ​ട​ക​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മേ പ​റ​ന്പി​ക്കു​ളം, കൊ​ടൈ​ക്ക​നാ​ൽ ഭാ​ഗ​ത്തേ​ക്ക് നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി

ക​ളും ത​ത്ത​മം​ഗ​ലം ടൗ​ണി​ലു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് ക​ട​ന്നു​വേ​ണം മു​ന്നോ​ട്ടു​പോ​കാ​ൻ ഈ ​സ്ഥ​ല​ത്ത് മു​ന്പ് ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം മ​ര​ണ​ങ്ങ​ളും നി​ര​വ​ധി​പേ​ർ​ക്ക് അം​ഗ​വൈ​ക​ല്യ​വും സം​ഭ​വി​ച്ചു.

പു​തു​ന​ഗ​രം, മേ​ട്ടു​പ്പാ​ള​യം, പാ​ല​ത്തു​ള്ളി, മ​ന്ദ​ത്തു​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന​ത് വി​സ്താ​രം കു​റ​ഞ്ഞ ടാ​ക്സി​സ്റ്റാ​ൻ​ഡ് റോ​ഡി​ലാ​ണ്.

മ​ന്ദ​ത്തു​കാ​വി​ലും കു​റു​ന്പ​ക്കാ​വി​ലു​മു​ള്ള സ്കൂ​ള​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​തി​യോ​ടെ​യാ​ണ്. മേ​ട്ടു​പ്പാ​ള​യം​മു​ത​ൽ വേ​ട്ട​ക്ക​റു​പ്പ​ൻ ക്ഷേ​ത്രം വ​രെ​യു​ള്ള 600 മീ​റ്റ​ർ റോ​ഡി​ലൂ​ടെ ന​ട​ന്നും വാ​ഹ​ന​ത്തി​ലും സ​ഞ്ച​രി​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​തി​യി​ലാ​ണ്.
ടാ​ക്സി​സ്റ്റാ​ൻ​ഡ് നാ​ലു​മൊ​ക്ക് റോ​ഡി​ൽ മു​ന്പ് ചി​റ്റൂ​ർ പോ​ലീ​സ് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​നു ഹോം ​ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ചി​രു​ന്ന​തും പി​ൻ​വ​ലി​ച്ചു. പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് മേ​ട്ടു​പ്പാ​ള​യം പെ​രു​വെ​ന്പ് ബൈ​പാ​സി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ബൈ​പാ​സി​നാ​യി സ്ഥ​ലം​വാ​ങ്ങു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വി​ല അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് സ്ഥ​ലം ഉ​ട​മ​ക​ളു​ടെ പ്ര​ശ്നം പി​ന്നി​ട് പ​രി​ഹ​രി​ച്ചി​രു​ന്നു. എ​ന്നി​ട്ടും ബൈ​പാ​സ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.