ന​ദീ​ത​ട അ​ഥോറി​റ്റി രൂ​പീ​ക​ര​ണം: പ​രി​ഷ്ക​ര​ണ നിർദേശം വ​കു​പ്പു​ത​ല​വ​ൻ​മാ​ർ​ക്ക് കൈ​മാ​റി
Tuesday, June 2, 2020 11:46 PM IST
ഷൊ​ർ​ണൂ​ർ: ന​ദീ​ത​ട അ​ഥോ​റി​റ്റി രൂ​പീ​ക​ര​ണ​ത്തി​ലെ ക​ര​ട് വ്യ​വ​സ്ഥ​ക​ൾ തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ പ​രി​ഷ്ക​ര​ണ​ത്തി​ന് പു​ഴ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന വ​കു​പ്പ് ത​ല​വ​ൻ​മാ​ർ​ക്ക് കൈ​മാ​റി.

സം​സ്ഥാ​ന​ത്ത് ന​ദീ​ത​ട അ​ഥോറി​റ്റി രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യെ​ങ്കി​ലും ഇ​തി​നാ​യി ത​യാ​റാ​ക്കി​യ ക​ര​ട് വ്യ​വ​സ്ഥ​ക​ൾ തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ പു​തു​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധന്മാർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​ത്.

കേ​ര​ള​ത്തി​ലെ 44 ന​ദി​ക​ളു​ടെ​യും പു​ന​രു​ജ്ജീ​വ​ന​വും സം​ര​ക്ഷ​ണ​വും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം പു​ഴ​യോ​ര സം​ര​ക്ഷ​ണം തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​തോ​റി​റ്റി​യു​ടെ കീ​ഴി​ൽ വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന് രൂ​പം​ന​ല്കാ​ൻ പോ​കു​ന്ന​ത്.

അ​തേ​സ​മ​യം ആ​ദ്യം പ​ദ്ധ​തി​ക്കാ​യി ത​യാ​റാ​ക്കി​യ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ ഉ​ന്ന​താ​ധി​കൃ​ത​ർ​ക്ക് തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ര​ടി​ലെ വ്യ​വ​സ്ഥ​ക​ൾ പ​ല​തും പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​രം​ഗ​ത്ത് വി​ദ​ഗ്ധ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പു​തി​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു ന​ദീ​ത​ട അ​തോ​റി​റ്റി രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മൂ​ന്നു​ത​ല​ങ്ങ​ളി​ലാ​യി അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം വി​ന്യ​സി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​റി​യു​ന്നു. മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നും ജ​ല​വി​ഭ​വ​മ​ന്ത്രി വൈ​സ് ചെ​യ​ർ​മാ​നു​മാ​യി ഒ​രു ഉ​പ​ദേ​ശ​ക കൗ​ണ്‍​സി​ലി​നു പു​റ​മേ ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നും വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ അം​ഗ​ങ്ങ​ളു​മാ​യ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ലും ജ​ല​വി​ഭ​വ സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നാ​യ ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലും ഉ​ണ്ടാ​കും.

ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ലി​നാ​ണ് ഇ​തി​ൽ പ​ര​മാ​ധി​കാ​രം. പു​ഴ​യു​ടെ പു​ന​രു​ജ്ജീ​വ​നം ത​ന്നെ​യാ​കും അ​തോ​റി​റ്റി​യു​ടെ മു​ഖ്യ​അ​ജ​ണ്ട. രൂ​ക്ഷ​മാ​യ മ​ണ​ലെ​ടു​പ്പും പു​ഴ കൈ​യേ​റ്റ​ങ്ങ​ളും നി​മി​ത്തം ഭാ​ര​ത​പ്പു​ഴ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ന​ദി​ക​ളെ​ല്ലാം ഇ​പ്പോ​ൾ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.

ന​ദീ​ത​ട അ​തോ​റി​റ്റി രൂ​പീ​ക​രി​ച്ചാ​ൽ നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്നും പു​ഴ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ന​ദി​ക​ളി​ലേ​ക്കും പു​ഴ​ക​ളി​ലേ​ക്കും മാ​ലി​ന്യ​ങ്ങ​ൾ വ​ൻ​തോ​തി​ൽ പു​റ​ന്ത​ള്ളു​ന്ന​തും മ​ലി​ന​ജ​ല​പ്ര​വാ​ഹം ത​ട​യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി ന​ദീ​ത​ട അ​തോ​റ​റ്റി വ​ഴി സാ​ധ്യ​മാ​ക്കാ​നും ക​ഴി​യും.