ആ​ന​മാ​റി സ്വ​ദേ​ശി രോഗമുക്തനായി ആ​ശു​പ​ത്രി വി​ട്ടു
Tuesday, June 2, 2020 11:46 PM IST
പാ​ല​ക്കാ​ട്: ഈമാസം 20ന് ​കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ല്ല​ങ്കോ​ട് ആ​ന​മാ​റി സ്വ​ദേ​ശി (38) രോ​ഗ​മു​ക്ത​നാ​യി ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ടു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വി​ട്ട​യ​ച്ച​ത്. തു​ട​ർ​ന്നും 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കേ​ണ്ട​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് മു​ഖേ​ന സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്കാ​ണ് ഇ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ​ത്.
ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ 141 പേ​രാ​യി.