കി​ഴ​ക്കേ​പു​ര​ക്ക​ൽ റോ​ഡ് തു​റ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റിയുടെ ഉ​ത്ത​ര​വ്
Tuesday, June 2, 2020 11:43 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​രി​പ്പ​മ​ണ്ണ 16 വാ​ർ​ഡി​ലെ ഗേ​റ്റ് വ​ച്ച് അ​ട​ച്ച കി​ഴ​ക്കേ​പു​ര​യ്ക്ക​ൽ റോ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്. ആ​റ്റാ​ശേ​രി മേ​ൽ​മു​റി​വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ ഭാ​ര്യ രാ​ജി ന​ല്കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് സെ​ക്ര​ട്ട​റി റോ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ൻ കി​ഴ​ക്കേ​പു​ര​ക്ക​ൽ വീ​ട്ടി​ൽ അ​റു​മു​ഖ​ന് രേ​ഖാ​മൂ​ലം ക​ത്തു​ന​ല്കി​യ​ത്. പ​രാ​തി​ക്കാ​രു​ടെ​യും എ​തി​ർ​ക​ക്ഷി​ക​ളു​ടെ​യും വാ​ദം​കേ​ട്ട് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ​നി​ന്നും പ​രാ​തി​ക്കാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യി ബോ​ധ്യ​പ്പെ​ട്ടു. മേ​യ് 24-നാ​ണ് ആ​റു​മു​ഖ​നും സ​ഹോ​ദ​ര​ങ്ങ​ളും ചേ​ർ​ന്ന് കി​ഴ​ക്കേ​പു​ര​ക്ക​ൽ റോ​ഡ് ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ റോ​ഡാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഇ​രു​വ​ശ​ങ്ങ​ളും ക​ന്പി​വേ​ലി കെ​ട്ടി ഗേ​റ്റ് സ്ഥാ​പി​ച്ച​ത്.