കാ​രു​ണ്യ​പ​ദ്ധ​തി അ​ട്ടി​മ​റി​ക്ക​രു​ത്: കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി
Tuesday, June 2, 2020 11:43 PM IST
പാ​ല​ക്കാ​ട്: പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​മാ​യി​രു​ന്ന കാ​രു​ണ്യ ചി​കി​ത്സാ​പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്ക​രു​തെ​ന്നു കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 2011-ൽ ​കേ​ര​ള ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം.​മാ​ണി കൊ​ണ്ടു​വ​ന്ന ജ​ന​കീ​യ​പ​ദ്ധ​തി​യാ​യി​രു​ന്നു കാ​രു​ണ്യ ബ​ന​വ​ല​ന്‍റ് സ്കീം. ​കാ​രു​ണ്യ എ​ന്ന പേ​രി​ൽ ഒ​രു ലോ​ട്ട​റി തു​ട​ങ്ങി അ​തി​ലെ വ​രു​മാ​നം പൂ​ർ​ണ​മാ​യും നി​ർ​ധ​ന​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യ​മാ​യി ന​ല്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. കാ​രു​ണ്യ​പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം പാ​വ​പ്പെ​ട്ട​വ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.
സ​ർ​ക്കാ​ർ ഇ​തി​ൽ​നി​ന്നും പിന്മാറ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് ഫ്ര​ണ്ട്-​എം പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണാ​സ​മ​രം ന​ട​ത്തി. സ​മ​രം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം കെ.​എം.​വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് ഫ​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, ജി​ല്ലാ ജ​ന​റ​ൽ ജി.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​മോ​ൻ പാ​റ​യ്ക്ക​ൽ, ജോ​ഷ്വാ രാ​ജു, മു​ര​ളി ക​ടു​ങ്ങം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.