കു​തി​രാ​ൻ ഇ​രു​ന്പു​പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ റി​പ്പ​യ​ർ ചെ​യ്തു
Tuesday, June 2, 2020 12:11 AM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ഒ​ടി​ഞ്ഞു തൂ​ങ്ങി​യ കു​തി​രാ​ൻ ഇ​രു​ന്പു​പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ താ​ത്ക്കാ​ലി​ക​മാ​യി റി​പ്പ​യ​ർ ചെ​യ്തു. പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തേ​യും കൈ​വ​രി​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. കൈ​വ​രി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​ത്ര​മാ​ണ് പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും തൂ​ങ്ങി കി​ട​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​തി​രാ​ൻ ഇ​റ​ങ്ങി വ​ള​വ് തി​രി​ഞ്ഞു് വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ക​യ​റി നി​ന്ന അ​പ​ക​ട​മു​ണ്ടാ​യി. ത​ല​നാ​രി​ഴ​ക്കാ​ണ് അ​ന്ന് കാ​ർ പ​തി​ന​ഞ്ച​ടി താ​ഴ്ച​യു​ള്ള ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് വീ​ഴാ​തി​രു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ൽ ഓ​രോ ദി​വ​സ​വും പാ​ല​ത്തി​ന് വ​ലി​യ ക്ഷ​ത​ങ്ങ​ളേ​ൽ​ക്കു​ന്നു​ണ്ട്. ഇ​ട​ക്കി​ടെ കൈ​വ​രി​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ദീ​ർ​ഘാ​യു​സി​ല്ലെ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വീ​തി ന​ന്നേ കു​റ​ഞ്ഞ പാ​ല​മാ​യ​തി​നാ​ൽ ഇ​രു​ഭാ​ഗ​ത്തു നി​ന്നു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഞെ​ങ്ങി​ഞെ​രു​ങ്ങി പോ​കു​ന്ന​ത്.​പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ന​ല്ല രീ​തി​യി​ൽ പു​ന​ർ നി​ർ​മ്മി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.​പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക​യി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.