കോ​യ​ന്പ​ത്തൂ​ർ ഡി​വി​ഷ​നു കീ​ഴി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി
Tuesday, June 2, 2020 12:11 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ ഡി​വി​ഷ​നു​കീ​ഴി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി. ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ബ​സ് സ​ർ​വീ​സു​ക​ൾ 68 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് 50 ശ​ത​മാ​നം ബ​സു​ക​ൾ 60 ശ​ത​മാ​നം യാ​ത്ര​ക്കാ​രു​മാ​യി ക​ർ​ശ​ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ പു​ന​രാ​രം​ഭി​ച്ച​ത്.
കോ​യ​ന്പ​ത്തൂ​ർ ഡി​വി​ഷ​നു കീ​ഴി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ 539 ബ​സു​ക​ളും തി​രു​പ്പൂ​രി​ൽ 280 ബ​സു​ക​ളും ഈ​റോ​ഡി 334 ബ​സു​ക​ളും നീ​ല​ഗി​രി​യി​ൽ 173 ബ​സു​ക​ളു​മാ ണ് ​സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
ജി​ല്ല​യ്ക്ക് അ​ക​ത്ത് 31 യാ​ത്ര​ക്കാ​ർ​ക്കും അ​ന്യ​ജി​ല്ല​ക​ളി​ലേ​ക്ക് 22 യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് യാ​ത്രാ ചെ​യ്യാ​ൻ അ​നു​മ​തി. ബ​സി​ൽ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കു​മൊ​പ്പം മ​റ്റൊ​രു ഓ​ഫീ​സ​റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും അ​ണു​നാ​ശി​നി ത​ളി​ക്കാ​നു​മാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. ഫെ​യ്സ് മാ​സ്ക് ധ​രി​ച്ച​വ​ർ​ക്ക് മാ​ത്ര​മേ ബ​സി​ൽ ക​യ​റാ​ൻ അ​നു​മ​തി​യു​ള്ളൂ. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ നി​ന്നി​റ​ങ്ങു​ന്പോ​ഴും ഓ​രോ സ്റ്റോ​പ്പു​ക​ളി​ലെ​ത്തു​ന്പോ​ഴും അ​ണു​നാ​ശി​നി ത​ളി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കും. ഡ്രൈ​വ​റും ക​ണ്ട​ക്ട​റും നി​ർ​ബ​ന്ധ​മാ​യും ഗ്ലൗ​സും മു​ഖാ​വ​ര​ണ​വും ധ​രി​ച്ചു ജോ​ലി​ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് കോ​യ​ന്പ​ത്തൂ​ർ ഡി​വി​ഷ​ൻ മാ​നേ​ജ​ർ അ​ൻ​പു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.