തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തിയാൽ ന​ട​പ​ടി
Tuesday, June 2, 2020 12:11 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​രി​ൽ കൊ​റോ​ണ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​താ​യി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 146 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​തി​ൽ ഒ​രാ​ൾ ചെ​ന്നൈ​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ക്കു​ക​യും 145 പേ​ർ സു​ഖം​പ്രാ​പി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ചെ​ന്നൈ​യി​ൽ​നി​ന്നും വി​മാ​ന​മാ​ർ​ഗം കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ നാ​ലു​പേ​ർ കോ​വി​ഡ് 19 ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​വൈ​യി​ൽ ധാ​രാ​ളം​പേ​ർ കൊ​റോ​ണ ബാ​ധി​ച്ച് വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഈ ​വി​വ​രം മ​റ​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ചി​ല​ർ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​ത്ത​രം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ രാ​ജാ​മ​ണി അ​റി​യി​ച്ചു.