കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം താ​ലൂ​ക്ക് ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Tuesday, June 2, 2020 12:09 AM IST
പാ​ല​ക്കാ​ട്: നാ​ലു​ശ​ത​മാ​നം പ​ലി​ശ​നി​ര​ക്കി​ൽ സ്വ​ർ​ണ​പ​ണ​യ കാ​ർ​ഷി​ക വാ​യ്പ പു​നഃ​സ്ഥാ​പി​ക്കു​ക, ചെ​റു​കി​ട ക​ർ​ഷ​ക​ർ, വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി​ത​ള്ളു​ക, നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല ഉ​ട​നേ ന​ല്കു​ക, റ​ബ​ർ​വി​ല സ്ഥി​ര​താ​പ​ദ്ധ​തി​യി​ലെ കു​ടി​ശി​ക തീ​ർ​പ്പാ​ക്കു​ക, ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ന​ട​ത്തു​ന്ന ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​വി​ധ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ ധ​ർ​ണാ​സ​മ​രം ന​ട​ത്തി.
താ​ലൂ​ക്ക് ഓ​ഫീ​സ് ധ​ർ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം കെ.​എം.​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫീ​സ് ധ​ർ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്റ്റാ​ൻ​ലി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് ധ​ർ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി ഉ​ള്ളേ​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ഡി.​വി​ൽ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ ധ​ർ​ണ കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ- എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി തി​രു​ർ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് ധ​ർ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ഭാ​സ്ക​ര​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.