വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്ത​ണം: കെഎസ്എ​ച്ച്ഐ​എ
Monday, June 1, 2020 12:23 AM IST
പാ​ല​ക്കാ​ട്: ഇ​രു​പ​ത്തി​യ​ഞ്ചു​വ​ർ​ഷം സ​ർ​വീ​സു​ള്ള​വ​ർ​ക്ക് പൂ​ർ​ണ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെഎസ്എ​ച്ച് ഐ​എ) സം​സ്ഥാ​ന ക​മ്മി​റ്റി പ​തി​നൊ​ന്നാം ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ന് നി​വേ​ദ​നം ന​ല്കി.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ത​ൽ സ്ഥാ​ന​ക്ക​യ​റ്റ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ശ​ന്പ​ള​നി​ര​ക്ക് ഉ​യ​ർ​ത്തു​ക, നി​പ്പ, കോ​വി​ഡ് 19 തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പൊ​രു​തു​ന്ന ഫീ​ൽ​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് റി​സ്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക, ഓ​ഫീ​സ് വാ​ട​ക, പി​സി​എ. നി​ര​ക്ക് ഉ​യ​ർ​ത്തു​ക, യൂ​ണി​ഫോ​മും അ​ല​വ​ൻ​സും അ​നു​വ​ദി​ക്കു​ക, ജ​ന​സം​ഖ്യ​യ​നു​സ​രി​ച്ച് കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം​കൂ​ട്ടി ജൂ​ണി​യ​ർ എ​ച്ച്ഐ​മാ​രെ നി​യ​മി​ക്കു​ക, ഏ​കീ​കൃ​ത പൊ​തു​ജ​നാ​രോ​ഗ്യ​നി​യ​മം ന​ട​പ്പാ​ക്കു​ക, എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജൂ​ണി​യ​ർ എ​ച്ച് ഐ, ​ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി തു​ട​ങ്ങു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ക​മ്മീ​ഷ​നു​ള്ള നി​വേ​ദ​ന​ത്തി​ൽ ന​ല്കി​യ​താ​യി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ്രാ​മം പി.​ആ​ർ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.