ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളിൽ വെ​ളി​ച്ച​മെ​ത്തി; മു​ൻ​കൈ എ​ടു​ത്ത് കെഎ​സ്​ഇബി ​ജീ​വ​ന​ക്കാ​ർ
Monday, June 1, 2020 12:23 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ കെഎ​സ്ഇബി ശ്രീ​കൃ​ഷ്ണ​പു​രം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ആ​ദി​വാ​സി ഉ​ൾ​പ്പെ​ടെ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി വെ​ളി​ച്ച​മെ​ത്തി​ച്ച് കെഎ​സ്ഇബി ​ജീ​വ​ന​ക്കാ​ർ.​ ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​രി​പ്പ​മ​ണ്ണ​യി​ൽ ര​ണ്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും, തോ​ട്ട​ര കു​ന്ന​ത്ത് പീ​ടി​ക, നെ​ല്ലി​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലെ 3 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് വ​യ​റി​ംഗ് ഉ​ൾ​പ്പെ​ടെ സൗ​ജ​ന്യ​മാ​യി ചെ​യ്ത് കെഎ​സ്​ഇബി ​ജീ​വ​ന​ക്കാ​ർ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കി​യ​ത്. മെ​യ് 30ന് ​സ​ർ​വ്വീ​സി​ൽ നി​ന്ന് വി​ര​മിച്ച കെഎ​സ്ഇബി സ​ബ് എ​ൻജിനീയ​ർ സു​ലൈ​മാ​ൻ, സൂ​പ്ര​ണ്ട് മോ​ഹ​ന​ൻ, ശ്രീ​കു​മാ​ർ എ​ന്നി​വ​രും പ്ര​ഭാ​ക​ര​ൻ ക​ല്ലു​വ​ഴി, ലി​നീ​ഷ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് വൈ​ദ്യു​തി ന​ൽ​കാ​ൻ വേ​ണ്ട ചി​ല​വ് വ​ഹി​ച്ച​ത്.​ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മം ക​രി​പ്പ​മ​ണ്ണ ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ന്നു. ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് സു​നി​ത​ ജോ​സ​ഫ്, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ പ്ര​സാ​ദ് എ​ന്നി​വ​ർ സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു.​ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കാ​നും, സ്ഥ​ലം പ​തി​ച്ചു ന​ൽ​കാ​നും പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ​ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ വീ​ടി​ന്‍റെ ചു​മ​രും മേ​ൽ​ക്കൂ​ര​യും കെഎ​സ്ഇബി നേ​ര​ത്തെ ന​വീ​ക​രി​ച്ചി​രു​ന്നു.​ഇ​വ​ർ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ളും ന​ൽ​കി.
വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ര​ത്നം, വാ​ർ​ഡ് മെ​ന്പ​ർ ര​ഹ്ന, കെഎ​സ്ഇബി സീ​നി​യ​ർ അ​സി​സ്റ്റ​ൻ​റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ആ​ർ രാ​ജു, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പി.​പി.​അ​ബ്ബാ​സ്, ഷി​ഹാ​ബ് മാ​സ്റ്റ​ർ, കു​ട്ടി​ഹ​സ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.