260 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് മ​ട​ങ്ങി
Monday, June 1, 2020 12:22 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ നി​ന്നു​ള്ള 260 തൊ​ഴി​ലാ​ളി​ക​ൾ, മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ള്ള 437 പേ​ർ ഉ​ൾ​പ്പ​ടെ 697 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന് (മെ​യ് 31) പു​ല​ർ​ച്ചെ 2.45 ന് ​മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് തി​രി​ച്ചു.
എ​റ​ണാ​കു​ള​ത്ത് നി​ന്നും (പാ​ല​ക്കാ​ട് വ​ഴി) മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​നി​ൽ പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ യാ​ത്ര തി​രി​ച്ച​ത്. മ​ണ്ണാ​ർ​ക്കാ​ട് , പാ​ല​ക്കാ​ട്, പ​ട്ടാ​ന്പി താ​ലൂ​ക്കു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്.
തൊ​ഴി​ലാ​ളി​ക​ളെ ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​യാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. അ​താ​ത് ജി​ല്ല​യി​ലെ താ​ലൂ​ക്ക​ടി​സ്ഥാ​ന​ത്തി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​ർ​മോ​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​താ​പ​നി​ല അ​ള​ക്കു​ക​യും മ​റ്റ് അ​സു​ഖ​ങ്ങ​ൾ, രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ണ് വി​ട്ട​യ​ച്ച​ത്.
നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത് വ​രെ​യു​ള്ള ഭ​ക്ഷ്യ​കി​റ്റും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക​യ​ച്ച​ത്.