കോ​വി​ഡ്: വേ​റി​ട്ട യാ​ത്ര​യയ​പ്പു​മാ​യി കോ​ട്ട​ത്ത​റ കെഎസ്ഇ​ബി
Monday, June 1, 2020 12:20 AM IST
അ​ഗ​ളി: കോ​ട്ട​ത്ത​റ സെ​ക്ഷ​നി​ൽ നി​ന്നും വി​ര​മി​ച്ച ഓ​വ​ർ​സി​യ​ർ ആ​ർ. മ​രു​ത​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഗൂ​ഗി​ൾ മീ​റ്റ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ യാ​ത്ര​യ​യ​പ്പു ന​ല്കി.
ചീ​ഫ് എ​ൻ​ജി​നീ​യ​ർ മു​ത​ൽ കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നും ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ലി​രു​ന്നു കൊ​ണ്ട് ഓ​ണ്‍​ലൈ​നി​ൽ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ൽ അ​ട​പ്പാ​ടി​യി​ൽ നി​ന്നും റി​ട്ട​യ​ർ ചെ​യ്യു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ ആ​ളാ​ണ് മ​രു​ത​ൻ.
സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഡോ.​പി.​രാ​ജ​ൻ അ​വ​സാ​ന ദി​വ​സം മ​രു​ത​ന് ആ​ശം​സ​ക​ള​ർ​പ്പി​ക്കാ​ൻ നേ​രി​ട്ടെ​ത്തി. ആ​ധു​നീ​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ക്കാ​തെ അ​ട്ട​പ്പാ​ടി​യി​ൽ ഇ​ത്ത​ര​മൊ​രു യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ച​തി​ൽ റി​ട്ട​യേ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ പ​ര​മേ​ശ്വ​ര​ൻ ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ച്ചു.
അ​ഗ​ളി കോ​ട്ട​ത്ത​റ സെ​ക്ഷ​നു​ക​ളി​ൽ വ​ർ​ക്ക​ർ, ലൈ​ൻ​മാ​ൻ, ഓ​വ​ർ​സി​യ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. അ​ട്ട​പ്പാ​ടി നെ​ല്ലി​പ്പ​തി ഉൗ​രു​നി​വാ​സി​യാ​ണ് മ​രു​ത​ൻ.