വൈദ്യുതി തടസത്തിന് കാരണം സബ്സ്റ്റേഷന്‍റെ അഭാവം
Monday, June 1, 2020 12:20 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​രി​ൽ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലെ ത​ട​സങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന കാ​ര​ണം സ​ബ് സ്റ്റേ​ഷ​ന്‍റെ അ​ഭാ​വ​മാ​ണെ​ന്ന് കെഎസ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ പി. ​രാ​ജ​ൻ.​ കു​മ​രം​പു​ത്തൂ​രി​ൽ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലെ ത​ട​സ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന കാ​ര​ണം സ​ബ് സ്റ്റേ​ഷ​ന്‍റെ അ​ഭാ​വ​മാ​ണെ​ന്ന് കെഎസ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ പി. ​രാ​ജ​ൻ. ഓ​ഫീ​സി​ൽ ഇ​ൻ​സ്പെ​ക്ഷ​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. കു​മ​രം​പു​ത്തൂ​രി​ൽ​ലേ​ക്ക് 6 ഫീ​ഡ​റു​ക​ൾ മു​ഖേ​ന വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​ൽ ഇ​തി​ൽ ഒ​രെ​ണ്ണ​ത്തി​ന് ത​ക​രാ​റ് സം​ഭ​വി​ച്ചാ​ലും വി​ത​ര​ണം ത​ട​സപ്പെ​ടും. തു​ട​ർ​ന്ന് വോ​ൾ​ട്ടേജ് ക്ഷാ​മ​മാ​ണ് അ​ടു​ത്ത​ത്. മ​ണ്ണാ​ർ​ക്കാ​ട്, അ​ല​ന​ല്ലൂ​ർ, താ​ഴെ​ക്കോ​ട്, ശ്രീ​കൃ​ഷ്ണ​പു​രം സ​ബ്സ്റ്റേ​ഷ​നു​ക​ൾ കു​മ​രം​പു​ത്തൂ​രി​ൽ നി​ന്ന് അ​ക​ലെ ആ​യ​തി​നാ​ലാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും പ്ര​തി​സ​ന്ധി​യാ​ണ്. ഇ​തി​നാ​ൽ വേ​ന​ൽ കാ​ല​ത്ത് ന​ട​ത്തേ​ണ്ട അ​റ്റ​കു​റ്റ പ​ണി​ക​ൾ വൈ​കും. ഇ​തോ​ടെ മ​ഴ​ക്കാ​ല​ത്ത് വൈ​ദ്യു​തി​യു​ടെ സു​ഗ​മ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​കും. ഇ​തേ സ​മ​യം കു​മ​രം​പു​ത്തൂ​രി​ൽ സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി ക​ല്യാ​ണ​കാ​പ്പി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ ജോ​ലി നി​ർ​വ​ഹ​ണ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് രാ​ജ​ൻ പ​റ​ഞ്ഞു.