മ​ര​ത്തി​ൽ വി​സ്മ​യം തീ​ർ​ത്ത് ബ​സ് ഡ്രൈ​വ​ർ
Saturday, May 30, 2020 11:29 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക്ക്ഡൗ​ണ്‍ വി​ര​സ​ത​യി​ൽ ക​ര​കൗ​ശ​ല മി​ക​വി​ൽ വീ​ടും ക​പ്പ​ലും നി​ർ​മി​ച്ച് ജ​ന​ശ്ര​ദ്ധ നേ​ടു​ക​യാ​ണ് തെ​ങ്ക​ര വെ​ള്ളാ​രം​കു​ന്ന് ഷി​ജു പൊ​ന്നേ​ത്ത്.

ഉ​പ​ജീ​വ​ന​ത്തി​നാ​യി വ​ള​യം​പി​ടി​ക്കു​ന്ന ക​ര​ങ്ങ​ളി​ൽ ലോ​ക്ക് ഡൗ​ണി​ൽ ക​ല​യു​ടെ മാ​സ്മ​രി​ക​ത ഉ​ണ​ർ​ത്തു​ക​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട്-​ഗു​രു​വാ​യൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ലെ ഡ്രൈ​വ​ർ. ലോ​ക്ക് ഡൗ​ണി​ൽ ഉ​പ​ജീ​വ​നം ബു​ദ്ധി​മു​ട്ടി​യ​പ്പോ​ഴാ​ണ് ഷി​ജു ക​ര​കൗ​ശ​ല നി​ർ​മാ​ണം പൊ​ടി​ത​ട്ടി​യു​ണ​ർ​ത്തി​യ​ത്. തേ​ക്ക്, ച​ട​ച്ചി, പ്ലാ​വ് തു​ട​ങ്ങി​യ മ​ര​ങ്ങ​ളു​ടെ കാ​ത​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. വീ​ടു​ക​ളും ആ​ഡം​ബ​ര ക​പ്പ​ലു​ക​ളും നി​ർ​മി​ക്കു​ന്പോ​ൾ മോ​ടി​കൂ​ട്ടാ​നാ​യി പോ​ളി​ഷ്, ഗ്ലാ​സ്, സ്റ്റി​ക്ക​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്നു.

പ​തി​നെ​ട്ടു​ദി​വ​സം​കൊ​ണ്ട് നി​ർ​മി​ക്കു​ന്ന ക​പ്പ​ലി​നും വീ​ടി​നും ആ​യി​രം​മു​ത​ൽ നാ​ലാ​യി​രം രൂ​പ വ​രെ​യാ​ണ് ചെ​ല​വ്. നാ​ട്ടി​ലും വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു സു​ഹൃ​ത്തു​ക്ക​ൾ വ​ഴി ശി​ല്പ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റു​ക​യാ​ണ്. ഇ​പ്പോ​ഴ​ത്തേ​ത് ജന്മസി​ദ്ധി​യാ​യു​ള്ള ക​ഴി​വ് വി​നി​യോ​ഗി​ക്ക​ലാ​ണെ​ന്നും ഉ​പ​ജീ​വ​ന​മാ​ർ​ഗം വ​ള​യം​ത​ന്നെ​യാ​ണെ​ന്നും ഷി​ജു പ​റ​യു​ന്നു.