ടെ​റ​സ് പ​ച്ച​ക്ക​റി​കൃ​ഷി​ പ​ദ്ധ​തിയുമായി അ​ല​ന​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക്
Saturday, May 30, 2020 12:18 AM IST
അ​ല​ന​ല്ലൂ​ർ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ മോ​ഡ​ലി​ൽ അ​ല​ന​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ടെ​റ​സ് പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​ന വി​പ​ണ​ന​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
മ​ണ്ണ്, ച​കി​രി​ച്ചോ​ർ ഉ​ൾ​പ്പെ​ടെ നി​റ​ച്ചു റെ​ഡി​യാ​ക്കി​യ ഗ്രോ​ബാ​ഗു​ക​ൾ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട്ടു​മു​റ്റ​ത്ത് ഇ​റ​ക്കി​ന​ല്കും. ആ​വ​ശ്യ​മാ​യ ജൈ​വ​വ​ളം, ജൈ​വ​കീ​ട​നാ​ശി​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ല​ന വ​സ്തു​ക്ക​ളും ന​ല്കും.
കൃ​ത്യ​മാ​യ രീ​തി​യി​ൽ വ​ളം, വെ​ള്ളം ചേ​ർ​ത്ത് അ​നാ​യാ​സം വീ​ട്ടി​ലെ ഏ​ത് അം​ഗ​ത്തി​നും പ​രി​പാ​ലി​ക്കാ​ൻ ക​ഴി​യു​ന്ന രൂ​പ​ത്തി​ലാ​ണ് പ​ദ്ധ​തി.
എ​ല്ലാ ചെ​ല​വും ഉ​ൾ​പ്പെ​ടെ ഒ​രു തൈ​യ്ക്ക് 85 രൂ​പ വ​രു​ന്ന​ത് മി​നി​മം 50 തൈ​ക​ൾ​ക്ക് 4250 രൂ​പ പ​ലി​ശ ര​ഹി​ത വാ​യ്പ​യാ​യി ബാ​ങ്ക് ന​ല്കും. കൂ​ടാ​തെ മ​റ്റു പ​രി​പാ​ല​ന ചെ​ല​വു​ക​ൾ​ക്ക് പ​ണം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​തി​ലേ​ക്ക് വാ​യ്പ​യാ​യി പ​ര​മാ​വ​ധി 7000 രൂ​പ​വ​രെ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യും. 50 തൈ​ക​ളി​ൽ കൂ​ടു​ത​ൽ കൃ​ഷി​ചെ​യ്യാ​ൻ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​തി​ന് ആ​നു​പാ​തി​ക​മാ​യി സ​ഹാ​യം ല​ഭി​ക്കും.
വി​ള​വ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വീ​ട്ടി​ൽ​വ​ന്ന് മാ​ർ​ക്ക​റ്റ് വി​ല​യ്ക്ക് ശേ​ഖ​രി​ക്കും. വി​പ​ണ​ന​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു പ്ര​ദേ​ശ​ത്ത് ചു​രു​ങ്ങി​യ​ത് 50 കു​ടും​ബ​ങ്ങ​ളെ​ങ്കി​ലും പ​ദ്ധ​തി​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ച്ച​ക്ക​റി ബാ​ങ്കി​ന് ന​ല്കി​യോ പ​ണം അ​ട​ച്ചോ വാ​യ്പ അ​വ​സാ​നി​പ്പി​ക്കു​ക​യും വേ​ണം.
ചെ​റു​കി​ട രീ​തി​യി​ൽ പ​ശു, ആ​ട്, കോ​ഴി​വ​ള​ർ​ത്ത​ൽ, മ​റ്റു കാ​ർ​ഷി​ക അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വാ​യ്പ ല​ഭ്യ​മാ​കും. പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന​ദി​നം മേ​യ് 31 വ​രെ.
പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​അ​ബൂ​ബ​ക്ക​ർ, സെ​ക്ര​ട്ട​റി പി.​ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ 9446 566 460, 9446 151 183 ന​ന്പ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.