ഷോ​ള​യൂ​രി​ൽ കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ അ​ന്പതം​ഗ വ​ന​പാ​ല​ക സം​ഘം
Saturday, May 30, 2020 12:18 AM IST
അ​ഗ​ളി :ഷോ​ള​യൂ​രി​ൽ ഭീ​തി വി​ത​ച് താ​ണ്ഡ​വ​മാ​ടു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ അ​ൻ​പ​തം​ഗ വ​ന​പാ​ല​ക സം​ഘം എ​ത്തി. ഡി​എ​ഫ്ഒ യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ഗ​ളി റേ​ഞ്ച് ഓ​ഫീ​സ​ർ കെ ​പി ഉ​ദ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രെ​ത്തി​യ​ത്.
അ​ട്ട​പ്പാ​ടി. ,ഒ​മ്മ​ല , . അ​ഗ​ളി , പു​തൂ​ർ , ഷോ​ള​യൂ​ർ ഫോ​റ​സ്റ​റ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മ​ണ്ണാ​ർ​ക്കാ​ട് നി​ന്നും അ​ഗ​ളി​യി​ൽ നി​ന്നു​മു​ള്ള ആ​ർ ആ​ർ ടി​യും അ​ട​ങ്ങി​യ സം​ഘ​മാ​ണ് ഷോ​ള​യൂ​രി​ൽ കാ​ട്ടാ​ന​ക​ൾ​ക്കാ​യി വ​ല​വി​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടെ തു​ട​ങ്ങി​യ തി​ര​ച്ചി​ൽ വൈ​കും​വ​രെ നീ​ണ്ടു.
ഉൗ​ത്തു​കു​ഴി​യി​ൽ​നി​ന്നും ബൊ​മ്മ​ൻ​മു​ടി​യി​ൽ നി​ന്നു​മാ​യി ഓ​രോ കൊ​ന്പ​നാ​ന​ക​ളെ ക​ണ്ടെ​ത്തി. ഉൗ​ത്തു​കു​ഴി​യി​ൽ ക​ണ്ട കാ​ട്ടു​കൊ​ന്പ​നെ തൂ​വ വ​ന​ത്തി​ലേ​ക്കും ബൊ​മ്മ​ൻ​മു​ടി​യി​ൽ ക​ണ്ട കാ​ട്ടാ​ന​യെ വ​ര​ടി​മ​ല വ​ന​ത്തി​ലേ​ക്കും ക​യ​റ്റി​വി​ട്ടു. പ്ര​ധാ​ന ശ​ല്യ​ക്കാ​ര​നാ​യ മോ​ഴ​യാ​ന​യെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.
മോ​ഴ​യാ​ന​യെ ക​ണ്ടെ​ത്തു​ന്ന പ​ക്ഷം റ​ബ്ബ​ർ ബു​ള്ള​റ്റ് പ്ര​യോ​ഗി​ച്ചു കാ​ട്ടി​ലേ​ക്ക് ക​യ​റ്റു​മെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ ഉ​ദ​യ​ൻ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഗോ​ഞ്ചി​യൂ​രി​ലും ചാ​വ​ടി​യൂ​രി​ലും ക​ത്താ​ള​ക്ക​ണ്ടി​യി​ലു​മാ​യി കാ​ട്ടാ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ മൂ​ന്ന് വ​ന​പാ​ല​ക സം​ഘ​ത്തെ​യാ​ണ് വ​ന്യ​സി​ച്ചി​രു​ന്ന​ത് .
പു​ല​ർ​ച്ചെ ര​ണ്ടു മു​ത​ൽ അ​ടു​ത്ത സം​ഘ​വും കാ​ട്ടാ​ന​യെ നി​രീ​ക്ഷി​ക്കാ​നെ​ത്തി. പു​തൂ​ർ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ മ​നോ​ജ്, ഷോ​ള​യൂ​ർ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ സ​തീ​ഷ്, അ​ഗ​ളി ആ​ർ ആ​ർ ടി ​ചാ​ർ​ജ് ബി​നു, കൂ​ടാ​തെ നാ​ലു ഫോ​റെ​സ്റ്റ​ർ​മാ​രും അ​ട​ങ്ങി​യ സം​ഘ​മാ​ണ് ആ​ന​യൊ​ടി​ക്ക​ലി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ നാ​ലു വീ​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് കാ​ട്ടാ​ന​യാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൃ​ഷി നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.