സം​ഘ​ട​നയെ ഒ​രു​മി​ച്ച് ന​യി​ച്ച​വ​ർ പ​ടി​യി​റ​ങ്ങു​ന്ന​തും ഒ​ന്നി​ച്ച്
Saturday, May 30, 2020 12:18 AM IST
പാ​ല​ക്കാ​ട്: അ​ധ്യാ​പ​ക സം​ഘ​ട​ന​യെ ദീ​ർ​ഘ​കാ​ലം ഒ​രു​മി​ച്ച് ന​യി​ച്ച നേ​താ​ക്ക​ൾ പ​ടി​യി​റ​ങ്ങു​ന്ന​തും ഒ​രു​മി​ച്ച്.
സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രു​ടെ മാ​ത്രം സം​ഘ​ട​ന​യാ​യ ഡി​പ്പാ​ർ​ട്ടു​മെ​ൻ​റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എം ​രാ​ധാ​കൃ​ഷ്ണ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഡോ. ​സാ​ബു​ജി വ​ർ​ഗീ​സു​മാ​ണ് ഒ​രു​മി​ച്ചു​ത​ന്നെ ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തോ​ട് ഇ​ന്നു വി​ട​പ​റ​യു​ന്ന​ത്.
ഒ​രു ദ​ശ​ക​ത്തോ​ളം തു​ട​ർ​ച്ച​യാ​യി സം​ഘ​ട​ന​യെ ഒ​രു​മി​ച്ചു ന​യി​ച്ച ര​ണ്ടു​പേ​രും ഈ ​ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ആ​ര​വ​ങ്ങ​ളി​ല്ലാ​തെ ഒ​രു​മി​ച്ചു പ​ടി​യി​റ​ങ്ങു​ന്ന​ത് അ​പൂ​ർ​വ​ത​യാ​യി. എ​ട്ടു​വ​ർ​ഷം എ​ച്ച് എ​സ് എ​സ് ടി​എ​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച എം.​രാ​ധാ​കൃ​ഷ്ണ​ൻ 1993 ൽ ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ലോ​വ​ർ ഡി​വി​ഷ​ൻ ക്ലാ​ർ​ക്കാ​യാ​ണ് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​ത്.
2017 ൽ ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച രാ​ധാ​കൃ​ഷ്ണ​ൻ നി​ല​വി​ൽ കാ​സ​ർ​കോ​ട് ബ​ല്ല ഈ​സ്റ്റ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നാ​ണ് വി​ര​മി​ക്കു​ന്ന​ത്. ഡോ. ​സാ​ബു​ജി വ​ർ​ഗീ​സ് ക​ഴി​ഞ്ഞ പ​തി​നൊ​ന്നു വ​ർ​ഷ​മാ​യി എ​ച്ച് എ​സ് എ​സ് ടി​എ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​തി​നു മു​ന്പ് നാ​ലു​വ​ർ​ഷം സം​സ്ഥാ​ന ട്ര​ഷ​റ​റാ​യും ര​ണ്ടു​വ​ർ​ഷം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു. 1988-ൽ ​റ​ബ​ർ​ബോ​ർ​ഡി​ൽ ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്കാ​യി ഒൗ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച സാ​ബു​ജി വ​ർ​ഗീ​സ് 1993 ൽ ​ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യും തു​ട​ർ​ന്ന് 2003 ൽ ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ക​ണ​ക്ക് അ​ധ്യാ​പ​ക​നാ​യും ജോ​ലി​ചെ​യ്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ ഫെ​ഡ​റേ​ഷ​നാ​യ എ​ഫ് എ​ച്ച് എ​സ്ടി​എ യു​ടെ സം​സ്ഥാ​ന ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.