ന​ല്ലൂ​രി​ൽ വെ​ട്ടു​കി​ളി​ക​ളെ ക​ണ്ടെ​ത്തി
Saturday, May 30, 2020 12:14 AM IST
കോ​യ​ന്പ​ത്തൂ​ർ: ന​ല്ലൂ​ർ പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​ള​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യ വെ​ട്ടു​കി​ളി​ക​ളെ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഉൗ​ട്ടി​യി​ലെ കാ​ന്ത​ൾ​പ്ര​ദേ​ശ​ത്താ​ണ് വെ​ട്ടു​കി​ളി​ക​ളെ ക​ണ്ട​ത്.
ഈ ​നി​ല​യി​ൽ കോ​യ​ന്പ​ത്തൂ​രി​ലെ ന​ല്ലൂ​ർ പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലും ഇ​വ​യെ ക​ണ്ട​ത്. ഇ​തി​നാ​ൽ വി​ള​യി​റ​ക്കി​യ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​വ കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് നേ​രി​ട്ടെ​ത്താ​ൻ സാ​ധ്യ​ത​യി​ല്ല.
കേ​ര​ള അ​തി​ർ​ത്തി​യി​ൽ നി​ന്നു​മാ​ണ് ഇ​വ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശി​ച്ചി​ട്ടു​ണ്ടാ​വു​യെ​ന്നും കേ​ര​ള​ത്തി​ലെ അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളും പൊ​ള്ളാ​ച്ചി, ആ​ന​മ​ല, കി​ണ​ത്തു​ക​ട​വ്, മ​ധു​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളും കേ​ര​ള​ത്തി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും തൊ​ണ്ടാ​മു​ത്തൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ രേ​വ​തി പ​റ​ഞ്ഞു.
ത​മി​ഴ്നാ​ട്ടി​ലു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ട്ടു​കി​ളി​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അധികൃതർ മു​ന്ന​റി​യി​പ്പു ന​ല്കി.