അ​ജൈ​വ മാ​ലി​ന്യ​ ശേ​ഖ​ര​ണ​ത്തി​നാ​യി മൂന്നു സെ​ന്‍റ​റുകൾ കൂടി
Saturday, May 30, 2020 12:14 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു പു​തി​യ മൂ​ന്ന് മെ​റ്റീ​രി​യ​ൽ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി.
ചി​റ്റൂ​ർ മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ, ന​ഗ​ര​സ​ഭ ഓ​ഫീ​സ്, ന​ഗ​ര​സ​ഭ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ എം​സി​എ​ഫ് തു​ട​ങ്ങി​യ​ത്.
ന​ഗ​ര​സ​ഭ വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ലാ​ൻ​ഫ​ണ്ട്, ശു​ചി​ത്വ​മി​ഷ​ൻ ഫ​ണ്ട് എ​ന്നി​വ​യി​ൽ​നി​ന്നും ഏ​ക​ദേ​ശം 40 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് മൂ​ന്നു പ്ലാ​ന്‍റു​ക​ൾ നി​ർ​മി​ച്ച​ത്.
ചെ​യ​ർ​മാ​ൻ കെ.​മ​ധു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ.​ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സി.​പ്രീ​ത്, പി.​ര​ത്ന​മ​ണി, ജി.​സാ​ദി​ഖ് അ​ലി, സി.​ഷീ​ജ, കൗ​ണ്‍​സി​ല​ർ എ.​ക​ണ്ണ​ൻ​കു​ട്ടി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ.​നൗ​ഷാ​ദ്, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ വി.​എ​സ്.​സു​ഷ​മ പ​ങ്കെ​ടു​ത്തു.