കൃ​ഷ്ണ​ശി​ല​യി​ൽ ദൈ​വ​രൂ​പ​ങ്ങ​ളൊരുക്കുന്ന ശി​ല്പി​ക​ൾ​ക്കും കാ​ല​ദോ​ഷം
Saturday, May 30, 2020 12:14 AM IST
ഒ​റ്റ​പ്പാ​ലം: കൃ​ഷ്ണ​ശി​ല​യി​ൽ ദൈ​വ​രൂ​പ​ങ്ങ​ൾ വി​രി​യി​ക്കു​ന്ന ശി​ല്പി​ക​ൾ​ക്കും കാ​ല​ദോ​ഷം. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ വ​റു​തി​യി​ൽ ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ക്കാ​നാ​കാ​തെ വ​ന്ന​തി​നൊ​പ്പം പു​തി​യ ക്ഷേ​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ​ങ്ങ​ളും പു​തു​ക്കി പ​ണി​യ​ട​ക്ക​മു​ള്ള ന​വീ​ക​ര​ണ​ങ്ങ​ളും നി​ല​ച്ച​തോ​ടെ ക​ല്ലി​ൽ ക​വി​ത ര​ചി​ച്ച് വി​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ഈ​ശ്വ​രീ​യ രൂ​പം​ന​ല്കു​ന്ന ശി​ല്പി​ക​ളു​ടെ​യും ജീ​വി​ത​ത്തി​നു മു​ക​ളി​ൽ ക​രി​നി​ഴ​ൽ വീ​ണി​രി​ക്കു​ക​യാ​ണ്.
ക​ൽ​വി​ഗ്ര​ഹം, ക​ൽ​വി​ള​ക്കു​ക​ൾ എ​ന്നി​വ​യ്ക്കൊ​ന്നും ആ​വ​ശ്യ​ക്കാ​രി​ല്ല. ഓ​ർ​ഡ​ർ ന​ല്കി​യ​വ​രാ​രും ഇ​വ കൊ​ണ്ടു​പോ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വി​ഗ്ര​ഹ​ങ്ങ​ൾ ശാ​പ​മോ​ക്ഷം ല​ഭി​ക്കാ​ത്ത കൃ​ഷ്ണ​ശി​ല​ക​ളാ​യി ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്പോ​ൾ ദൈ​വ​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്ന​വ​രു​ടെ കൂ​ര​ക​ളി​ൽ​നി​ന്നു​മു​യ​രു​ന്ന​ത് വി​ലാ​പ​ങ്ങ​ളാ​ണ്.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ബാ​ക്കി​യു​ള്ള​വ​യു​ടെ മി​നു​ക്കു​പ​ണി​ക​ൾ ന​ട​ത്തി ഇ​നി​യു​മൊ​രു​നാ​ൾ വ​രു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ക​യാ​ണ് വി​ശ്വ​ക​ർ​മാ​ക്ക​ൾ. ഒ​റ്റ​പ്പാ​ലം, മീ​റ്റ്ന, എ​റ​ക്കോ​ട്ടി​രി​ദേ​ശം എ​ന്നി​വി​ട​ങ്ങ​ൾ ക​രി​ങ്ക​ൽ വി​ഗ്ര​ഹ നി​ർ​മാ​ണ​ക്കാ​രാ​ൽ സ​മൃ​ദ്ധ​മാ​ണ്. ഇ​വി​ടു​ത്തെ മൂ​പ്പ​ൻ സ​മു​ദാ​യ​ക്കാ​രു​ടെ കു​ല​തൊ​ഴി​ലും ഇ​തു​ത​ന്നെ. ഭാ​ര​ത​പു​ഴ​യു​ടെ തീ​ര​ത്ത് വി​ഗ്ര​ഹ​ങ്ങ​ൾ പി​റ​ക്കു​ന്ന ദേ​ശ​മെ​ന്ന പേ​രു​ള്ള എ​ക്കോ​ട്ടി​രി​യി​ലെ ക​ലാ​കാ​രന്മാർ​ക്ക് ഇ​പ്പോ​ൾ പ​റ​യാ​നു​ള്ള​ത് ദു​രി​ത​ത്തി​ന്‍റെ ക​ഥ​യും ന​ഷ്ട​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​വു​മാ​ണ്. സൃ​ഷ്ടി​ പൂ​ർ​ത്തി​യാ​ക്കി​യ വി​ഗ്ര​ഹ​ങ്ങ​ൾ എ​ന്നു​ക​യ​റ്റി പോ​കു​മെ​ന്നാ​ണ് ഇ​വ​ർ​ക്ക് അ​റി​യേ​ണ്ട​ത്.
പ​ണി​ക്കാ​വ​ശ്യ​മാ​യ കൃ​ഷ്ണ​ശി​ല എ​ങ്ങ​നെ ല​ഭി​ക്കു​മെ​ന്ന ആ​ധി​യാ​ണ് ഇ​വ​രെ കു​ഴ​യ്ക്കു​ന്ന​ത്. ക്ഷേ​ത്ര നി​ർ​മാ​ണ​ങ്ങ​ൾ​ക്കൊ​രു​ക്കി​യ​വ​യെ​ല്ലാം എ​ന്തു​ചെ​യ്യു​മെ​ന്ന ആ​കു​ല​ത​യാ​ണ് ഇ​വ​രെ വ​ല​യ്ക്കു​ന്ന​ത്.
വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​വ​ർ പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ര​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ക​ണ​ക്കാ​ണ്.
എ​റ​ക്കോ​ട്ടി​രി ദേ​ശ​ത്ത് ഇ​ട​തി​ങ്ങി​പാ​ർ​ക്കു​ന്ന മൂ​പ്പ​ൻ സ​മു​ദാ​യ​മെ​ന്ന​ത് പ്ര​ത്യേ​ക ഉ​പ​ജാ​തി വി​ഭാ​ഗ​മാ​ണ്. ഒ​രു പ്ര​ത്യേ​ക പ്ര​ദേ​ശ​ത്ത് മാ​ത്രം ഇ​ട​തി​ങ്ങി​പാ​ർ​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​രു​മാ​ണി​വ​ർ. വ​ള​രെ കു​റ​ച്ചു​മാ​ത്ര​മാ​ണ് ഈ ​സ​മു​ദാ​യ​ക്കാ​രു​ള്ള​ത്. എ​റ​ക്കോ​ട്ടി​രി​യി​ൽ ഇ​ത്ത​ര​ത്തി​ൽ നൂ​റി​നു​പു​റ​ത്ത് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്.
കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​വി​ടെ നി​ന്നും വി​ഗ്ര​ഹ​ങ്ങ​ൾ ക​യ​റ്റി​പോ​കു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ചെ​ന്ന് ക്ഷേ​ത്ര​നി​ർ​മാ​ണം ന​ട​ത്താ​നും ഇ​വ​ർ നി​യോ​ഗി​ക്ക​പ്പെ​ടാ​റു​ണ്ട്.
എ​ന്നാ​ൽ ക്ഷേ​ത്ര​വും വി​ഗ്ര​ഹ​നി​ർ​മാ​ണ​വു​മെ​ല്ലാം പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞാ​ലും ഇ​വ​ർ​ക്ക് കി​ട്ടു​ന്ന​ത് തു​ച്ഛ​മാ​യ പ​ണം മാ​ത്ര​മാ​ണ്. ഇ​വി​ടെ​യും ഇ​ട​നി​ല​ക്കാ​രാ​ണ് ലാ​ഭം കൊ​യ്യു​ന്ന​ത്.
ക​രി​ങ്ക​ൽ ജീ​വി​തം പ​ട്ടി​ണി മാ​റ്റി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ഏ​തോ ഘ​ട്ട​ത്തി​ലൊ​രി​ക്ക​ൽ ഇ​വ​രു​ടെ പു​തു​ത​ല​മു​റ​ക്കാ​രി​ൽ ചി​ല​ർ ഈ ​ക​ർ​മ​കാ​ണ്ഡം ഉ​പേ​ക്ഷി​ച്ച​ങ്കി​ലും ഈ​ശ്വ​ര ഇ​ച്ഛ​പോ​ലെ ഇ​തി​ലേ​ക്ക് ത​ന്നെ തി​രി​ച്ചെ​ത്തു​ന്ന​ത് ദൈ​വ​നി​യോ​ഗ​മെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം.
ക​രി​ങ്ക​ല്ലി​ൽ ഉ​ളി​വീ​ഴു​ന്ന സീ​ൽ​ക്കാരം ക​രി​ന്പ​ട്ട കെ​ട്ടി​യു​ണ്ടാ​ക്കി​യ മ​റ​ക​ൾ​ക്കു​ള്ളി​ൽ​നി​ന്നും വീ​ണ്ടു​മു​യ​രു​മെ​ന്നും ത​ങ്ങ​ളു​ടെ ക​ര​വി​രു​തി​ൽ കൃ​ഷ്ണ​ശി​ല​യി​ൽ ഇ​നി​യും ദൈ​വ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്പോ​ഴും ഓ​രോ ദി​ന​രാ​ത്ര​ങ്ങ​ളും ഇ​വ​രെ കൊ​റോ​ണ​യെ​പോ​ലെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്.