മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് ആ​ൻ ഇന്ന് വി​ര​മി​ക്കും
Saturday, May 30, 2020 12:14 AM IST
പാ​ല​ക്കാ​ട്: നീ​ണ്ട മു​പ്പ​തു​വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ താ​ങ്ങാ​യും ത​ണ​ലാ​യും​നി​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്രി​യ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ന​ന്ദി​പ​റ​യു​ക​യാ​ണ് പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​യി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന സി​സ്റ്റ​ർ റോ​സ് ആ​ൻ (ലി​ല്ലി).

1965-ൽ ​കു​ഴി​ക്കാ​ട്ടു​ശേ​രി പ​രേ​ത​നാ​യ കു​ന്നേ​ലി​പ​റ​ന്പി​ൽ വ​റീ​ത്-​അ​ന്നം ദ​ന്പ​തി​ക​ളു​ടെ മു​ത്ത​മ​ക​ളാ​യ സി​സ്റ്റ​ർ റോ​സ് ആ​ൻ തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ൽ​നി​ന്നും ഇ​ക്ക​ണോ​മി​ക്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം​നേ​ടി 1989 മു​ത​ലാ​ണ് അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ലേ​യ്ക്ക് ക​ട​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലും വി​മ​ല കോ​ള​ജി​ലും അ​ധ്യാ​പി​ക​യാ​യി സേ​വ​നം ചെ​യ്തു. തു​ട​ർ​ന്ന് 1995 മു​ത​ലാ​ണ് സി​സ്റ്റ​ർ റോ​സ് ആ​ൻ പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ൽ അ​ധ്യാ​പി​ക​യാ​കു​ന്ന​ത്.

ത​ന്‍റെ അ​ധ്യാ​പ​ന ജീ​വി​ത​ത്തെ ഓ​ർ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സി​സ്റ്റ​ർ വാ​ചാ​ല​യാ​യി. ഇ​ന്ന് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​പ​ദ​വി​യി​ലി​രി​ക്കു​ന്ന പ​ല​രും സി​സ്റ്റ​റു​ടെ ശി​ഷ്യ​ക​ളാ​ണെ​ന്ന​തി​ൽ വ​ള​രെ​യ​ധി​കം അ​ഭി​മാ​നം​കൊ​ള്ളു​താ​യി അ​വ​ർ പ​റ​ഞ്ഞു.

നാ​ലു​വ​ർ​ഷ​മാ​ണ് സി​സ്റ്റ​ർ റോ​സ് ആ​ൻ മേ​ഴ്സി മേ​ഴ്സി കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ പ​ദ​വി വ​ഹി​ച്ച​ത്. ഈ ​വ​ർ​ഷം കോ​ള​ജി​ൽ വ​ന്ന നാ​ക് വി​സി​റ്റിം​ഗി​ൽ മി​ക​ച്ച​രീ​തി​യി​ൽ കോ​ള​ജി​നെ നാ​ക് ടീ​മി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സി​സ്റ്റ​ർ റോ​സ് ആ​ൻ. മേ​ഴ്സി കോ​ള​ജി​ന്‍റെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹോ​സ്റ്റ​ൽ വാ​ർ​ഡ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ളെ അ​റി​യു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ യഥാ​ർ​ത്ഥ അ​ധ്യാ​പ​ക​നാ​കാ​ൻ ക​ഴി​യൂ​വെ​ന്ന് സി​സ്റ്റ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ധ്യാ​പ​നം എ​ന്ന തൊ​ഴി​ലി​നെ വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ന്ന സി​സ്റ്റ​ർ റോ​സ് ആ​ൻ മേ​ഴ്സി കോ​ള​ജി​ൽ​നി​ന്നും വി​ര​മി​ച്ച​ശേ​ഷ​വും അ​ധ്യാ​പ​നം തു​ട​രാ​ൻ ത​ന്നെ​യാ​ണ് ആ​ഗ്ര​ഹ​മെ​ന്നും പ​റ​ഞ്ഞു.

അ​ടു​ത്ത അ​ക്കാ​ദ​മി​ക​വ​ർ​ഷം മു​ത​ൽ കോ​ട്ട​ത്ത​റ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും. പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​യി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന​തോ​ടെ നി​ല​വി​ൽ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി​യാ​യ ഡോ. ​സി​സ്റ്റ​ർ ഗി​സ​ല ജോ​ർ​ജ് ജൂ​ണ്‍ ഒ​ന്നു​മൂ​ത​ൽ പ്രി​ൻ​സി​പ്പ​ലാ​യി ചാ​ർ​ജെ​ടു​ക്കും.

ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ മേ​ധാ​വി റീ​ത്താ​മേ​രി, ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഷീ​ല പി.​കോ​യി​ക്ക​ര എ​ന്നീ അ​ധ്യാ​പ​ക​രും ലാ​ബ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പി.​വി.​വെ​റോ​നി​ക്ക, എ​സ്.​റെ​ജീ​ന, ക്ലാ​ർ​ക്ക് ജോ​ണ്‍ കെ​ന്ന​ഡി എ​ന്നി​വ​രും ഇന്ന് വി​ര​മി​ക്കും.