അ​ന്പ​ല​പ്പാ​റ​യി​ൽ ചരി​ഞ്ഞ കാ​ട്ടാ​ന​യെ സം​സ്ക​രി​ച്ചു
Friday, May 29, 2020 12:30 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തി​രു​വി​ഴാം​കു​ന്ന് അ​ന്പ​ല​പ്പാ​റ​യി​ൽ ചരി​ഞ്ഞ കാ​ട്ടാ​ന​യു​ടെ മൃ​ത​ശ​രീ​രം സം​സ്ക​രി​ച്ചു. ആ​ന ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കും. തി​രു​വി​ഴാം​കു​ന്ന് മു​ള​കു​വ​ള്ളം സ​ർ​ക്കാ​ർ വ​ന​ത്തി​ലാ​ണ് കാ​ട്ടാ​ന​യെ സം​സ്ക​രി​ച്ച​ത്.
തൃ​ശൂ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ഡേ​വി​ഡ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 6.45ന് ​തു​ട​ങ്ങി​യ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി 11.30 ഓ​ടെ ആ​ന​യെ സം​സ്ക​രി​ച്ചു. ആ​ന​യു​ടെ വാ​യി​ൽ സാ​ര​മാ​യ മു​റി​വ് സം​ഭ​വി​ച്ചി​ട്ടു​ള്ള​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.
ബു​ധ​ൻ വൈ​കു​ന്നേ​രം നാ​ലി​ന് കാ​ട്ടാ​ന ചെ​രി​ഞ്ഞ​ത്. ദി​വ​സ​ങ്ങ​ളാ​യി അ​ന്പ​ല​പ്പാ​റ​യി​ലെ തെ​യ്യം​കു​ണ്ടി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന പ്ര​ദേ​ശ​ത്ത് ഭീ​തി​പ​ര​ത്തി​യി​രു​ന്നു. ആ​ന​യെ കാ​ടു​ക​യ​റ്റാ​ൻ വ​നം​വ​കു​പ്പ് ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും വാ​യി​ൽ പ​രി​ക്കേ​റ്റ പ​രി​സ​രം വി​ട്ടു​പോ​യി​രു​ന്നി​ല്ല.
തെ​യ്യം​കു​ണ്ടി​ലെ വെ​ള്ള​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​യെ കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ച് ക​ര​ക​യ​റ്റി ചി​കി​ത്സ ന​ല്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​നാ​യി ധോ​ണി​യി​ൽ​നി​ന്നും കു​ങ്കി​ക​ളെ എ​ത്തി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പി​ടി​യാ​ന ചെ​രി​ഞ്ഞ​ത്.
മ​ണ്ണാ​ർ​ക്കാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ​ർ യു.​ആ​ഷി​ക്ക​ലി, തി​രു​വി​ഴാം​കു​ന്ന് ഡി​വി​ഷ​ൻ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​ശ​ശി​കു​മാ​ർ, എ​സ് എ​ഫ്ഒ യു.​ജ​യ​കൃ​ഷ്ണ​ൻ, ഒ.​ഹ​രി​ദാ​സ്, ബി​എ​ഫ് ഒ ​എ.​കെ.​മു​ഹ​മ്മ​ദ് സി​ദ്ധി​ഖ്, സി.​അ​ൻ​സി​റ, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.