നാ​ടി​ന്‍റെ ദു​രി​ത​ത്തി​ൽ സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​ഗ​ളി എ​സ്പി​സി കു​ട്ടി​ക​ൾ
Friday, May 29, 2020 12:30 AM IST
അ​ഗ​ളി: ലോ​ക്ക്ഡൗ​ണി​ൽ പെ​ട്ട് ദു​രി​തം പേ​റു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി അ​ഗ​ളി ജി​എ​ച്ച്എ​സ്എ​സി​ലെ എ​സ്പി​സി വി​ദ്യാ​ർ​ത്ഥി​ക​ളെ​ത്തി.​ അ​വ​ധി​ക്കാ​ല​ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി സ്വ​രു​ക്കൂ​ട്ടി​വെ​ച്ച ഏ​ഴാ​യി​ര​ത്തി​യെ​ട്ട് രൂ​പ​യാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സ​മ​ർ​പ്പി​ച്ച​ത്. വി​ഷു​ക്കൈ​നീ​ട്ട​മാ​യി ല​ഭി​ച്ച​ത് അ​ട​ക്ക​മു​ള്ള നാ​ണ​യ​ത്തു​ട്ടു​ക​ളു​ടെ ശേ​ഖ​ര​മാ​യി​രു​ന്നു ഇ​ത് .
എ​സ്പി​സി വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ശ്രേ​യ, ദി​യ റോ​യ്, അ​ശ്വ​തി, ആ​തി​ര, ഷാ​നി​മോ​ൾ എ​ന്നീ വി​ദ്യാ​ർ​ത്ഥി​ക​ൾ ത​ങ്ങ​ൾ സ്വ​രൂ​പി​ച്ച തു​ക അ​ഗ​ളി ഡി​വൈ​എ​സ്പി സു​ന്ദ​ര​നു കൈ​മാ​റി. വി​ദ്യാ​ർ​ത്ഥി​ക​ൾ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ ഏ​ഴാ​യി​ര​ത്തി​യെ​ട്ട് രൂ​പ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ മൂ​ല്യ​മാ​ണു​ള്ള​തെ​ന്ന് ഡി​വൈ​എ​സ്പി സു​ന്ദ​ര​ൻ പ​റ​ഞ്ഞു. ഏ​റെ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ പെ​ടു​ന്ന കു​ട്ടി​ക​ളാ​ണ് ഈ ​തു​ക നാ​ടി​ന് വേ​ണ്ടി സ​മ​ർ​പ്പി​ച്ച​ത്. ത​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടി​നേ​ക്കാ​ൾ എ​ത്ര​യോ വ​ലു​താ​ണ് സ​ർ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി എ​ന്ന തി​രി​ച്ച​റി​വാ​ണ് തു​ക സ​ർ​ക്കാ​രി​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ ത​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു. അ​ഗ​ളി സി​ഐ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര, എ​സ്പി​സി സി​പി​ഒ ജോ​സ​ഫ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്.