ക​ഞ്ചാ​വ് വി​റ്റ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, May 29, 2020 12:30 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ഞ്ചാ​വ് വി​ല്പ​ന ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കു​നി​യ​മു​ത്തൂ​ർ ക​രു​ന്പു​ക​ട ജാ​ഫ​ർ അ​ലി (22)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ട്രി​ച്ചി റോ​ഡി​ൽ സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വ് നി​ല്ക്കു​ന്ന​തു​ക​ണ്ടു സം​ശ​യം തോ​ന്നി​യ സി​ങ്കാ​ന​ല്ലൂ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി ജാ​ഫ​ർ​അ​ലി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും അ​ര​കി​ലോക​ഞ്ചാ​വ്പി​ടി​ച്ചെ​ടു​ത്തു.

പൂ​ലു​വം​പ്പ​ട്ടി മാ​ർ​ക്ക​റ്റ് വീ​ണ്ടും
പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

കോ​യ​ന്പ​ത്തൂ​ർ: ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം പൂ​ലു​വം​പ്പ​ട്ടി മാ​ർ​ക്ക​റ്റ് വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കൊ​റോ​ണ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ർ​ച്ച് 23-നാ​ണ് തൊ​ണ്ടാ​മു​ത്തൂ​ർ പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന മാ​ർ​ക്ക​റ്റാ​യ പൂ​ലു​വം​പ​ട്ടി മാ​ർ​ക്ക​റ്റ് അ​ട​ച്ചി​ട്ട​ത്. ജി​ല്ല​യി​ൽ കൊ​റോ​ണ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് പൂ​ലു​വം​പ​ട്ടി മാ​ർ​ക്ക​റ്റ് വീ​ണ്ടും തു​റ​ക്കു​ക​യാ​യി​രു​ന്നു. അ​ണു​നാ​ശി​നി ത​ളി​ച്ച് വൃ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​ത്.

ഉൗ​ട്ടി​യി​ൽ കാ​ന്ത​ൾ​ പ്ര​ദേ​ശ​ത്ത്
വെ​ട്ടു​കി​ളി​ക​ളെ ക​ണ്ടെ​ത്തി

കോ​യ​ന്പ​ത്തൂ​ർ: ഉ​ത്ത​രേ​ന്ത്യ​യി​ൽ കൃ​ഷി​നാ​ശം വി​ത​യ്ക്കു​ന്ന സീ​ലീ ഫെ​റ വെ​ട്ടു​കി​ളി​ക​ളെ ഉൗ​ട്ടി​യി​ലെ കാ​ന്ത​ൾ​പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് വെ​ട്ടു​കി​ളി​ക​ൾ പ​റ​ന്നെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ ഇ​വ​യെ ശേ​ഖ​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന​സെ​ന്‍റ് ദി​വ്യ​യ്ക്കു കൈ​മാ​റി. വെ​ട്ടു​കി​ളി​ക​ളെ തു​ര​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പു​ന​ല്കി.