ഡി ​ലെ​വ​ൽ ആം​ബു​ല​ൻ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
Friday, May 29, 2020 12:27 AM IST
നെന്മാ​റ: 2016-17 വ​ർ​ഷ​ത്തെ എം​എ​ൽ​എ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും ഇ​രു​പ​തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നെന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ഡി ​ലെ​വ​ൽ ആം​ബു​ല​ൻ​സി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് കെ.​ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ പി.​വി.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെന്മാറ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ, നെന്മാറ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ്രീ​ജ രാ​ജീ​വ്, നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ പു​ഷ്പ​ല​ത നാ​രാ​യ​ണ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ഹ​സീ​ന, എം.​കേ​ശ​വ​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.