പാ​ര​ന്പ​ര്യ​ നെൽവി​ത്തി​ന​ങ്ങ​ൾ കൃ​ഷി​യി​റ​ക്കി വ​നി​താ ക​ർ​ഷ​ക ര​ജ​നി
Friday, May 29, 2020 12:27 AM IST
ചി​റ്റൂ​ർ: മ​ഴ​ക്കാ​ല​രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് കു​റ​ഞ്ഞ ചെ​ല​വി​ൽ ആ​രോ​ഗ്യ ഭ​ക്ഷ​ണ​മെ​ന്ന നൂ​ത​ന ആ​ശ​യ​വു​മാ​യി വ​നി​ത ക​ർ​ഷ​ക​രം​ഗ​ത്ത്. ചി​റ്റൂ​ർ, മു​ത​ലാം​തോ​ട് പു​ത്ത​ൻ​വീ​ട് സു​രേ​ഷി​ന്‍റെ സ​ഹ​ധ​ർ​മി​ണി ര​ജ​നി​യാ​ണ് കാ​ലം​മ​റ​ന്ന കൈ​പു​ണ്യം വീ​ണ്ടെ​ടു​ക്കു​വ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ലും സം​സ്ഥാ​ന​ത്ത് വ​യ​നാ​ട്ടി​ലും കാ​ല​ങ്ങ​ളാ​യി പ്രാ​ബ​ല്യ​ത്തി​ലു​ള്ള ര​ക്ത​ശാ​ലി വി​ത്തി​നം കൃ​ഷി​ചെ​യ്തു വി​പ​ണി​വി​ല​യു​ടെ പ​കു​തി​വി​ല​യ്ക്കു വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ് ഈ ​വീ​ട്ട​മ്മ. മ​ഴ​ക്കാ​ല​ത്ത് ഒൗ​ഷ​ധ​ക​ഞ്ഞി ഒ​രു​ക്കു​ന്ന​തി​നാ​ണ് ര​ക്ത​ശാ​ലി അ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
വി​പ​ണി​യി​ൽ ഇ​തി​നു കി​ലോ​യ്ക്ക് 230 രൂ​പ വി​ല​യു​ണ്ട്. ആ​സാ​മി​ൽ ആ​ദി​വാ​സി ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കു​ന്ന ക​റു​ത്ത​യി​നം അ​രി​യും ര​ജ​നി ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്നു. കൂ​ടാ​തെ വ​ലി​യ ചെ​ന്നെ​ല്ല്, ചെ​റി​യ ചെന്നെ​ല്ല്, പാ​ൽ​തൊ​ണ്ടി എ​ന്നി​വ​യും കൃ​ഷി​ചെ​യ്യു​ന്നു.

കേ​ര​ള സീ​ഡ്സ് അ​തോ​റി​റ്റി​യി​ൽ നി​ന്നാ​ണ് വി​ത്തി​നം ശേ​ഖ​രി​ക്കു​ന്ന​ത്. കൃ​ഷി​യി​ൽ വ​രു​മാ​ന നേ​ട്ട​മു​ണ്ടാ​കു​ന്ന​തി​നൊ​പ്പം ഇ​തി​ൽ സാ​മൂ​ഹ്യ​സേ​വ​നം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന സ​ന്ദേ​ശ​വും ര​ജ​നി ന​ല്കു​ന്നു. കാ​ല​വ​ർ​ഷ വ്യ​തി​യാ​ന​വും മ​ഴ​ക്കു​റ​വും​മൂ​സം നൂ​ത​ന കൃ​ഷി​രീ​തി​യി​ലേ​ക്ക് വ​ഴി​മാ​റാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. ഈ ​സ​മ​യ​ത്തും ആ​രോ​ഗ്യ ഭ​ക്ഷ​ണ​കൃ​ഷി സ​ന്പ്ര​ദാ​യം ന​മ്മു​ടെ നാ​ട്ടി​ലും ചെ​യ്ത് നേ​ട്ട​മു​ണ്ടാ​ക്കു​ക​യാ​ണ് ര​ജ​നി.

ക​നാ​ൽ​വെ​ള്ള​ത്തി​ൽ മാ​ത്രം കൃ​ഷി ന​ട​ത്താ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ മി​ക്ക ക​ർ​ഷ​ക​രും മൂ​പ്പു​കു​റ​ഞ്ഞ വി​ത്തി​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.