ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ യുവാവ് ലോറിയിടിച്ചു മരിച്ചു
Thursday, May 28, 2020 10:52 PM IST
വ​ട​ക്ക​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ മു​ട​പ്പ​ല്ലൂ​ർ സ്വ​ദേ​ശി ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. മു​ട​പ്പ​ല്ലൂ​ർ മാ​ത്തൂ​ർ പെ​ര​ണ​ങ്കാ​ട്ക​ളം പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ന്‍റെ മ​ക​ൻ എ​ൽ.​സ​ജീ​ഷാ​ണ് (47) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി സ​ജി​ല ഗു​രു​തരപ​രി​ക്കു​ക​ളോ​ടെ പാ​ല​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​കി​ണാ​ശേ​രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പെ​രു​വെ​ന്പി​ൽ താ​മ​സി​ക്കു​ന്ന സ​ജി​ല​യെ കൂ​ട്ടി ഡ​യാ​ലി​സി​സി​ന് പോ​യ സ​ജീ​ഷ് സ​ജി​ല​യെ തി​രി​ച്ച് കൊ​ണ്ടു​വി​ടാ​ൻ പോ​വു​ക​യാ​യി​രു​ന്നു. ഇ​ട​വ​ഴി​യി​ൽ നി​ന്ന് പി​ന്നി​ലേ​ക്കി​റ​ങ്ങി വ​ന്ന ലോ​റി ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ഉ​ട​നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും സ​ജീ​ഷ് മ​രി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​കും. അ​മ്മ: വ​സ​ന്ത​കു​മാ​രി. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ സ​ജി​ത്ത്, സ​ജി​ന.