ആ​ദ്യ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം തു​റ​ന്നു
Tuesday, May 26, 2020 12:22 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ആ​ദ്യ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം ജി​ല്ലാ ടി.​ബി സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ ടി.​ബി സെ​ന്‍റ​റു​ക​ളി​ൽ ആ​ദ്യ കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​മാ​ണ് ജി​ല്ലാ ടി.​ബി സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
എ​ട്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 20 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് കേ​ന്ദ്ര​ത്തി​ൽ ഉ​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി പ​രി​ശോ​ധ​നാ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ടി.​ബി ഡി​വി​ഷ​ൻ സ്റ്റേ​റ്റ് ടി.​ബി ഡി​വി​ഷ​ൻ വ​ഴി ല​ഭ്യ​മാ​ക്കി​യ ട്രൂ​നാ​റ്റ് മെ​ഷീ​ൻ വ​ഴി​യാ​ണ് ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന​ത്.
ബ​യോ​സേ​ഫ്റ്റി കാ​ബി​ന​റ്റ് ഉ​ണ്ടെ​ങ്കി​ൽ ട്രൂ​നാ​റ്റ് മെ​ഷീ​ൻ ല​ഭ്യ​മാ​ക്കാ​മെ​ന്ന സ്റ്റേ​റ്റ് ടി.​ബി ഓ​ഫീ​സ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജി​ല്ലാ ക​ല​ക്ട​ർ മു​ഖേ​ന നാ​ല​ര​ല​ക്ഷം രൂ​പ ചെ​ല​വി​ൽ ബ​യോ​സേ​ഫ്റ്റി കാ​ബി​ന​റ്റ് ല​ഭ്യ​മാ​ക്കു​ക​യും മെ​ഷീ​ൻ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ജി​ല്ലാ ടി.​ബി ഓ​ഫീ​സ​ർ അ​നി​ത അ​റി​യി​ച്ചു.

16 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

പാ​ല​ക്കാ​ട്: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ഇ​ന്നലെ വൈ​കി​ട്ട് 6.00 വ​രെ ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 16 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി ആ​ർ. മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി 17 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 11 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ 63 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.