കോ​വി​ഡ് 19: ജി​ല്ല​യി​ൽ 8717 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, May 26, 2020 12:22 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ല​വി​ൽ 8635 പേ​ർ വീ​ടു​ക​ളി​ലും 71 പേ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 4 പേ​ർ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലും 2 പേ​ർ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും 5 പേ​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഉ​ൾ​പ്പെ​ടെ ആ​കെ 8717 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ആ​ശു​പ​ത്രി​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​തി​നാ​ലാ​ണ് എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ​ത്.പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​തു​വ​രെ അ​യ​ച്ച 5875 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 5097 നെ​ഗ​റ്റീ​വും 61 എ​ണ്ണം പോ​സി​റ്റീ​വാ​ണ്. ഇ​തി​ൽ 13 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ആ​കെ 43782 ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 35065 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി.