ജി​ല്ല​യി​ൽ ഇ​ന്ന് 1,23,624 പേ​ർ പ​രീ​ക്ഷ എ​ഴു​തും
Tuesday, May 26, 2020 12:22 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ 199 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 39,266 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്.​എ​സ്.​എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.
148 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 80536 ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ത്ഥി​ക​ളും 25 വി.​എ​ച്ച് എ​സ് ഇ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 3822 വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​ൾ​പ്പെ​ടെ 1,23,624 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.
സം​സ്ഥാ​ന​ത്ത് ഇ​ന്നു ആ​രം​ഭി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് 19 പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​രാ​യി പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി.
ജി​ല്ല​യി​ൽ നി​ല​നി​ല്ക്കു​ന്ന നി​ബ​ന്ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മാ​കി​ല്ല.
വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന​തി​നു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടേ​യും മ​റ്റ് സ്കൂ​ൾ അ​ധി​കൃ​ത​രു​ടേ​യും സ​ഹ​ക​ര​ണ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചിട്ടുണ്ട്.
നി​ല​വി​ൽ ജി​ല്ല​യി​ലു​ള്ള ഹോ​ട്ട്സ്പോ​ട്ട്/ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ എ​വി​ടെ​യും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നോ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നോ വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളെ പ്ര​ത്യേ​കം ക്ലാ​സു​മു​റി​ക​ളി​ൽ ഇ​രു​ത്തി പ​രീ​ക്ഷ എ​ഴു​തി​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളും അ​ഗ്നി​ശ​മ​ന​സേ​ന അ​ണു​വി​മു​ക്ത​മാ​ക്കി​യ​താ​യി ജി​ല്ലാ ഓ​ഫീ​സ​ർ അ​രു​ണ്‍ ഭാ​സ്ക​ർ അ​റി​യി​ച്ചു.