പി​റ്റ് ലൈ​ൻ പ​ദ്ധ​തി​ക്ക് റെ​യി​ൽ​വേ ബോ​ർ​ഡിന്‍റെ അം​ഗീ​കാ​രം
Tuesday, May 26, 2020 12:22 AM IST
പാലക്കാട്: പാ​ല​ക്കാ​ടി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ പൂ​വ​ണി​യു​ന്ന പി​റ്റ് ലൈ​ൻ പ​ദ്ധ​തി​ക്ക് റെ​യി​ൽ​വേ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി വി. ​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി. അ​റി​യി​ച്ചു. 19 കോ​ടി 10 ല​ക്ഷം രൂ​പ​യു​ടെ അ​ത്യാ​ധു​നി​ക ട്രെ​യി​ൻ അ​റ്റ​കു​റ്റ​പ്പ​ണി കേ​ന്ദ്ര​മാ​ണ് പി​റ്റ് ലൈ​ൻ പ​ദ്ധ​തി.
ഇ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന്നെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് വ​ള​രെ​യേ​റെ പ്ര​യോ​ജ​നം ചെ​യ്യും. റെ​യി​ൽ​വേ ബോ​ർ​ഡ് അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടു​കൂ​ടി ഈ ​പ​ദ്ധ​തി​യു​ടെ ടെ​ൻ​ണ്ട​ർ ന​ട​പ​ടി ഉ​ട​നു​ണ്ടാ​കും. ഒ​രു വ​ർ​ഷ​ത്തി​ന​കം ത​ന്നെ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് ന​ട​പ്പി​ലാ​കും.
ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യു​ള​ള പി​റ്റ് ലൈ​ൻ വ​രു​ന്ന​തോ​ടെ പാ​ല​ക്കാ​ട് നി​ന്നും നി​ര​വ​ധി പു​തി​യ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ ക​ഴി​യും. പാ​ല​ക്കാ​ട്-​മം​ഗ​ലാ​പു​രം, പാ​ല​ക്കാ​ട്-​ബെം​ഗ​ളൂ​രു, പാ​ല​ക്കാ​ട്ചെ​ന്നൈ, പാ​ല​ക്കാ​ട്തി​രു​വ​ന​ന്ത​പു​രം എ​ന്നി​ങ്ങ​നേ​യും കൂ​ടാ​തെ വ​ട​ക്കേ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ഇ​വി​ടെ നി​ന്ന് പു​തി​യ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്.
പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ൾ ത​ന്നെ തി​ര​ഞ്ഞെ​ടു​ത്ത് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യ ഈ ​അ​വ​സ​ര​ത്തി​ൽ അ​വ​ർ​ക്കു​ള്ള ഒ​രു പാ​രി​തോ​ഷി​കം കൂ​ടി​യാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി ഇ​ക്കാ​ര്യം ലോ​ക​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​ക​യും നി​ര​വ​ധി ത​വ​ണ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​മാ​രു​മാ​യും ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ദ​ക്ഷി​ണ റെ​യി​ൽ​വേ മാ​നേ​ജ​റെ ചെ​ന്നൈ​യി​ൽ ചെ​ന്ന് ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. നി​ര​ന്ത​ര​മാ​യി ന​ട​ത്തി​യ ഈ ​പ​രി​ശ്ര​മ​ങ്ങ​ൾ വി​ജ​യം ക​ണ്ട​തി​ൽ വ​ള​രെ​യ​ധി​കം ചാ​രി​താ​ർ​ത്ഥ്യ​മു​ണ്ടെന്നും എംപി പറഞ്ഞു.