മു​ത​ല​മ​ട സ്വ​ദേ​ശി രോഗമുക്തനായി ആ​ശു​പ​ത്രി വി​ട്ടു
Tuesday, May 26, 2020 12:22 AM IST
പാ​ല​ക്കാ​ട്: മേ​യ് 14ന് ​കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു മു​ത​ല​മ​ട സ്വ​ദേ​ശി ഇ​ന്നലെ രോ​ഗ മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ടു.
ഇ​ദ്ദേ​ഹ​ത്തി​ൻ​റെ പ​രി​ശോ​ധ​നാ​ഫ​ലം തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൻ​റെ തീ​രു​മാ​ന​പ്ര​കാ​രം ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വി​ട്ട​യ​ച്ച​ത്.തു​ട​ർ​ന്നും പ​തി​നാ​ല് ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കേ​ണ്ട​തി​നാ​ൽ റ​വ​ന്യൂ മാ​ങ്ങോ​ടു​ള്ള കോ​വീ​ഡ് കെ​യ​ർ സെ​ൻ​റ​റി​ലേ​ക്ക് ആ​ണ് ഇ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ​ത്.
ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ട​തോ​ടെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും മെ​യ് 23 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രു ഇ​ടു​ക്കി സ്വ​ദേ​ശി​നി​യും (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ) മെ​യ്24, 17 തീ​യ​തി​ക​ളി​ലാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ട് തൃ​ശ്ശൂ​ർ സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ 52 പേ​രാ​യി. ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സ്വ​ദേ​ശി രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു.
നി​ല​വി​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​ല​വി​ൽ ഒ​രു മ​ങ്ക​ര സ്വ​ദേ​ശി എ​റ​ണാ​കു​ള​ത്തും ഒ​രു നെ​ല്ലാ​യ സ്വ​ദേ​ശി മ​ഞ്ചേ​രി​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.