ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ല്പ​ന ന​ട​ത്തി​യ​ത് 24.5 ട​ണ്‍ വാ​ഴ​ക്കു​ല
Tuesday, May 26, 2020 12:20 AM IST
അ​ഗ​ളി: ലോ​ക് ഡൗ​ണി​ൽ​പെ​ട്ട് വ​ല​യു​ന്ന അ​ട്ട​പ്പാ​ടി​യി​ലെ നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് ന​ട​ത്തി​യ ആ​ഹ്വാ​നം ശി​ര​സാ​വ​ഹി​ച്ച് വൈ​ദി​ക​രും ഇ​ട​വ​ക​സ​മൂ​ഹ​വും.
കോ​വി​ഡ് 19ൽ​പെ​ട്ട് പാ​ക​മാ​യ വാ​ഴ​ക്കു​ല​ക​ൾ വി​റ്റ​ഴി​ക്കാ​നാ​കാ​തെ വ​ല​ഞ്ഞ ക​ർ​ഷ​ക​രെ ഇ​ട​നി​ല​ക്കാ​രു​ടെ വ​ഞ്ച​ന​യി​ൽ പെ​ടാ​തെ ര​ക്ഷി​ക്കാ​നും വി​ള​ക​ൾ​ക്ക് ന്യാ​യ​വി​ല ല​ഭ്യ​മാ​ക്കാ​നും വേ​ണ്ട ന​ട​പ​ടി​യെ​ടു​ടു​ക്കാ​ൻ ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.
തു​ട​ർ​ന്ന് വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സ​മൂ​ഹം നേ​രി​ട്ടെ​ത്തി കൃ​ഷി​ക്കാ​രി​ൽ​നി​ന്നും വാ​ഴ​ക്കു​ല​ക​ൾ ശേ​ഖ​രി​ച്ചു വി​പ​ണി ക​ണ്ടെ​ത്തി വി​ല്പ​ന ന​ട​ത്തി ക​ർ​ഷ​ക​രെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
വൈ​ദി​ക​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ വ​ഴ​ക്കു​ല​ക​ൾ​ക്ക് ന​ല്ല​വി​ല കി​ട്ടി​യെ​ന്ന് വാ​ഴ​ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ജെ​ല്ലി​പ്പാ​റ, ധോ​ണി​ഗു​ണ്ട്, കാ​ര​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് കൂ​ടു​ത​ൽ വാ​ഴ​ക്കു​ല​ക​ൾ ശേ​ഖ​രി​ച്ചു വി​ല്പ​ന ന​ട​ത്തി​യ​ത്. ഇ​ട​വ​ക ജ​ന​ങ്ങ​ൾ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ക്കാ​രു​ടെ പ​റ​ന്പി​ലെ​ത്തി വാ​ഴ​ക്കു​ല​ക​ൾ ശേ​ഖ​രി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി​യ​യ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ക​ർ​ഷ​ക​രെ ഏ​കോ​പി​പ്പി​ച്ചും വാ​ഴ​ക്കു​ല​ക​ൾ ശേ​ഖ​രി​ച്ചും വി​പ​ണി ക​ണ്ടെ​ത്തി​യും ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ ജെ​ല്ലി​പ്പാ​റ ഇ​ട​വ​ക വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ ത​ട്ടി​ലി​നെ ബി​ഷ​പ്പ് ചു​മ​ത​ല പെ​ടു​ത്തി​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 24.5 ട​ണ്‍ വ​ഴ​ക്കു​ല​ക​ൾ ശേ​ഖ​രി​ച്ചു വി​ല്പ​ന ന​ട​ത്തി. ഏ​ഴ​ര​ട​ണ്‍ ഗ​വ​ണ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു ഹോ​ർ​ട്ടി കോ​ർ​പ​സ് തി​രു​വ​ന​ന്ത​പു​രം ഡെ​പ്പോ​യി​ലേ​ക്ക​യ​ച്ചു.
ഏ​ഴ​ര ട​ണ്‍ തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ സാ​ന്ത്വ​നം ട്ര​സ്റ്റും കെ​സി​വൈ​എം മാ​തൃ​സം​ഘ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​റ്റ​ഴി​ച്ചു. ആ​റ​ര ട​ണ്‍ രൂ​പ​ത​യി​ലെ പ​തി​നാ​റു ഇ​ട​വ​ക​ളും മൂ​ന്ന് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സു​മാ​യി ഏ​റ്റെ​ടു​ത്തു. വ​ട​ക്കാ​ഞ്ചേ​രി​യി​ലു​ള്ള ഒ​രു സൊ​സൈ​റ്റി​യി​ലേ​ക്കും കോ​യ​ന്പ​ത്തൂ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലേ​ക്കും വാ​ഴ​ക്കു​ല​ക​ൾ ക​യ​റ്റി​വി​ട്ടു.
സം​രം​ഭ​ത്തി​ൽ കൃ​ഷി​ക്കാ​രി​ൽ​നി​ന്നും ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മി​ട്ട​താ​യും ഫാ.​മാ​ർ​ട്ടി​ൻ ത​ട്ടി​ൽ പ​റ​ഞ്ഞു.
ര​ണ്ടാം​ഘ​ട്ട തു​ട​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ർ​ട്ടി കോ​ർ​പ​സി​ന്‍റെ എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​രം ഡി​പ്പോ​യി​ലേ​ക്കും ആ​ലു​വ, പ​റ​വൂ​ർ മാ​ർ​ക്ക​റ്റി​ലേ​ക്കും ഓ​രോ ലോ​ഡ് വീ​തം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ക​യ​റ്റി അ​യ​ച്ചു.
വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ലാ​ഭേ​ച്ഛ കൂ​ട​തെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ക​യാ​ൽ ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വി​ല​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് കൃ​ഷി​ക്കാ​ർ പ​റ​ഞ്ഞു.
ആ​പ​ത്ഘ​ട്ട​ത്തി​ൽ ക​ർ​ഷ​ക​സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യ പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ്പി​ന് ഫാ.​മാ​ർ​ട്ടി​ൻ ത​ട്ടി​ൽ ന​ന്ദി അ​റി​യി​ച്ചു.