ലോ​ഡ്ജി​ൽ അ​നാ​ശാ​സ്യം: യു​വ​തി ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി
Tuesday, May 26, 2020 12:20 AM IST
കോ​യ​ന്പ​ത്തൂ​ർ: ലോ​ഡ്ജി​ന്‍റെ മ​റ​വി​ൽ അ​നാ​ശാ​സ്യം ന​ട​ത്തി​യ യു​വ​തി​യു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​രി​യാ​യ 22 വ​യ​സു​പ്രാ​യ​മു​ള്ള യു​വ​തി, സ​ഹാ​യി​ക​ളാ​യ നീ​ലീ​ക്കോ​ണാം പാ​ള​യം ച​ന്ദ്രു (29), പോ​ത്ത​ന്നൂ​ർ പ​യ​സ് (27), കു​നി​യ​മു​ത്തൂ​ർ സ​ദാം ഹു​സൈ​ൻ (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചി​ന്ന​വേ​ടം​പ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ഡ്ജി​ൽ ഒ​രു സം​ഘം അ​തി​ക്ര​മി​ച്ചു ക​യ​റി ക​മി​താ​ക്ക​ളെ ആ​ക്ര​മി​ച്ചി​രു​ന്നു.ഇ​തേ​പ്പ​റ​റി ശ​ര​വ​ണാം​പ്പ​ട്ടി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​നാ​ശാ​സ്യം ന​ട​ത്തു​ന്ന വി​വ​രം പു​റ​ത്താ​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​നി​ക​ൾ, യു​വ​തി​ക​ൾ എ​ന്നി​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് അ​നാ​ശാ​സ്യം ന​ട​ത്തു​ക​യാ​യി​രു​ന്നു.