വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തിനു അ​ന്തി​മ ഗ​സ​റ്റ് വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ നീ​ക്കം
Tuesday, May 26, 2020 12:20 AM IST
വ​ട​ക്ക​ഞ്ചേ​രി: ഭൂ​വു​ട​മ​ക​ളു​ടെ ഗൗ​ര​വ​മേ​റി​യ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം നി​ർ​ദ്ദേ​ശി​ക്കാ​തെ ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ ഗ​സ​റ്റ് വി​ജ്ഞാ​പ​നം ഇ​റ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി പ​രാ​തി. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ സ​ർ​വേ റി​പ്പോ​ർ​ട്ടി​ൽ ഭൂ​മി​യു​ടെ അ​ള​വി​ൽ വ​ലി​യ തോ​തി​ൽ കു​റ​വു വ​ന്നി​ട്ടു​ണ്ടെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ​യും മ​റ്റു ഭൂ ​ഉ​ട​മ​ക​ളു​ടെ​യും പ​രാ​തി.
കി​ൻ​ഫ്ര​യു​ടെ അ​ള​വി​ലാ​ണ് ഭൂ​മി വെ​ട്ടി​ക്കു​റ​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഒ​രു സെ​ന്‍റ് മു​ത​ൽ 70 സെ​ന്‍റ് വ​രെ​യാ​ണ് ഭൂ​മി​യി​ൽ കു​റ​വ് വ​രു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ക​ർ​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പാ​റ​യി​ൽ പ​റ​ഞ്ഞു.
കൈ​വ​ശ​ഭൂ​മി​യും വി​ല്ലേ​ജ് രേ​ഖ​ക​ളും ശ​രി​യ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കി​ൻ​ഫ്ര​യു​ടെ അ​ള​വു​ക​ൾ കാ​ണി​ക്കു​ന്ന​ത്. ഭൂ​മി സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ള്ള​വ​ർ​ക്ക് ഭൂ​രേ​ഖ ത​ഹ​സീ​ൽ​ദാ​രെ സ​മീ​പി​ക്കാ​മെ​ന്നാ​യി​രു​ന്നു നി​ർ​ദ്ദേ​ശം.
ഈ ​പ​രാ​തി​ക​ളി​ലും തീ​ർ​പ്പു​ണ്ടാ​ക്കാ​തെ​യാ​ണ് ഭൂ​മി ബ​ല​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന രീ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് അ​ധി​കൃ​ത​ർ പോ​കു​ന്ന​തെ​ന്നാ​ണ് ഭൂ​വു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വ​ന്ന ആ​ദ്യ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലാ​ണ് ഭൂ​മി​യു​ടെ അ​ള​വു​ക​ളി​ൽ കു​റ​വു കാ​ണി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
സെ​ന്‍റി​ന് ഒ​ന്ന​ര​ല​ക്ഷ​വും ര​ണ്ടു​ല​ക്ഷ​വും വി​ല​യു​ള്ള ഭൂ​മി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ വെ​ട്ടി​ക്കു​റ​ച്ച് കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ഭൂ​മി സം​ബ​ന്ധി​ച്ച ആ​ധാ​ര​ങ്ങ​ളും മ​റ്റു രേ​ഖ​ക​ളും സ​മ​ർ​പ്പി​ച്ചി​ട്ടും ഫ​ല​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ലോ​ക്ക് ഡൗ​ണി​ൽ ക​ർ​ഷ​ക​ർ സം​ഘ​ടി​ക്കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം. അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച് പ​രാ​തി​ക്കാ​രാ​യ ക​ർ​ഷ​ക​രെ കോ​ട​തി​ക​ളി​ലേ​ക്ക് ന​ട​ത്തി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യും ഇ​തി​നെ​ല്ലാം പി​ന്നി​ലു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം.
170 ക​ർ​ഷ​ക​രു​ടെ​താ​യി 310 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. അ​തേ​സ​മ​യം വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി തു​ട​ങ്ങി നാ​ലു​വ​ർ​ഷ​മാ​യി​ട്ടും ഭൂ​മി​വി​ല നി​ശ്ച​യി​ക്കാ​തെ ഭൂ​വു​ട​മ​ക​ളെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​യാ​ണ്.
വി​ള​ക​ൾ നി​റ​ഞ്ഞു നി​ന്നി​രു​ന്ന ഭൂ​മി മു​ഴു​വ​ൻ ഇ​പ്പോ​ൾ പ​രി​ച​ര​ണ​മി​ല്ലാ​തെ ന​ശി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന​വും ഇ​തു​മൂ​ലം ഇ​ല്ലാ​താ​യി.