കൃഷിയിറക്കൽ തകൃതി; ലോ​ക്ക് ഡൗ​ണി​നി​ട​യി​ലും ഭൂ​സ​മ​ര​ത്തി​ന്‍റെ വീ​ര്യം വി​ടാ​തെ ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്ന് ആ​ദി​വാ​സി​ക​ൾ
Saturday, May 23, 2020 11:55 PM IST
മം​ഗ​ലം​ഡാം: ലോ​ക്ക് ഡൗ​ണി​ലും കൃ​ഷി​ഭൂ​മി​ക്കും വീ​ടി​നു​മാ​യു​ള്ള ഭൂ​സ​മ​ര​ത്തി​ന്‍റെ വീ​ര്യം വി​ടാ​തെ ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ലെ ആ​ദി​വാ​സി​ക​ൾ. നാ​ടു​മു​ഴു​വ​ൻ ലോ​ക്ക്ഡൗ​ണി​ൽ ഒ​തു​ങ്ങി​യ​പ്പോ​ഴും കൈ​യേ​റി​യ വ​ന​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്ക​ലി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ.

സ​മ​ര​പ​ന്ത​ലി​ന് മു​ന്നി​ൽ മു​ക​ൾ​ഭാ​ഗ​ത്ത് വാ​ഴ, കു​രു​മു​ള​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. കാ​ട്ടു​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ കൃ​ഷി​സ്ഥ​ല​ത്തി​നു ചു​റ്റും നെ​റ്റ് കെ​ട്ടി സം​ര​ക്ഷി​ക്കു​ന്നു​മു​ണ്ട്. വ​ലി​യ മ​ര​ങ്ങ​ളു​ടെ കൊ​ന്പു​ക​ൾ മു​റി​ച്ച് നീ​ക്കി​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ആ​ദി​വാ​സി കൂ​ട്ടാ​യ്മ.

കൃ​ഷി​യി​ട​ത്തി​ൽ ഷെ​ഡ് കെ​ട്ടി രാ​ത്രി കാ​വ​ലു​ണ്ട്. കൈ​യേ​റി കു​ടി​ലു​ക​ൾ കെ​ട്ടി കൈ​വ​ശ​മാ​ക്കി​യ 14.67 ഏ​ക്ക​ർ വ​ന​ഭൂ​മി ആ​ദി​വാ​സി​ക​ൾ​ക്ക് ത​ന്നെ ന​ല്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം 2017 ജൂ​ലൈ 15ന് ​തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. 22 കു​ടും​ബ​ങ്ങ​ളാ​ണ് ഭൂ​മി​ക്കാ​യി സ​മ​രം തു​ട​ങ്ങി​യ​ത്. ഒ​രു കു​ടും​ബ​ത്തി​ന് 60 സെ​ന്‍റ് വീ​തം 13.20 ഏ​ക്ക​റും ബാ​ക്കി​യു​ള്ള ഒ​രേ​ക്ക​റോ​ളം സ്ഥ​ലം കോ​ള​നി​ക്കാ​രു​ടെ പൊ​തു​ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നു​മാ​യി മാ​റ്റി​വ​യ്ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തു​പ്ര​കാ​രം സ്ഥ​ലം അ​ള​ന്നു​തി​രി​ക്കാ​ൻ സ​ർ​വേ​ക്ക​ല്ലും സ്ഥ​ല​ത്ത് ഇ​റ​ക്കി. എ​ല്ലാം ശ​രി​യാ​യെ​ന്ന് ആ​ദി​വാ​സി​ക​ളും മ​ന​ക്കോ​ട്ട കെ​ട്ടി.

എ​ന്നാ​ൽ തു​ട​ർ​ന്ന് ക​ള​ക്ട​ർ മാ​റു​ക​യും പി​ന്നെ​യെ​ല്ലാം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ കു​ടും​ബ​ങ്ങ​ളെ മേ​ലാ​ർ​ക്കോ​ട്ടേ​ക്ക് മാ​റ്റാ​നും ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഈ ​തീ​രു​മാ​നി​നോ​ട് പ​കു​തി​യോ​ളം കു​ടും​ബ​ങ്ങ​ളും വി​യോ​ജി​പ്പ് അ​റി​യി​ച്ചു. 2016 ജ​നു​വ​രി 15 മു​ത​ലാ​ണ് ഭൂ​മി​ക്കാ​യു​ള്ള സ​മ​രം തു​ട​ങ്ങി​യ​ത്. 1600 ദി​വ​സം സ​മ​രം പി​ന്നി​ടു​ന്പോ​ഴും ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഓ​രോ ദി​വ​സ​വും സ​മ​ര​പ​ന്ത​ലി​ന് മു​ന്നി​ലെ ബോ​ർ​ഡി​ൽ സ​മ​ര​ദി​ന​ങ്ങ​ൾ എ​ഴു​തി ചേ​ർ​ക്കും.

മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പി​ന്നെ കൃ​ഷി​പ​ണി ആ​രം​ഭി​ക്കും. കൃ​ഷി​ഭൂ​മി​യും സൗ​ക​ര്യ​ങ്ങ​ളും സ്വ​ന്ത​മാ​കും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഇ​തി​നു താ​ഴെ നാ​ല്പ​ത് സെ​ന്‍റോളം വ​രു​ന്ന പാ​റ​പ്പു​റ​ത്താ​ണ് നി​ല​വി​ൽ 22 കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. ഒ​രാ​ൾ മ​രി​ച്ചാ​ൽ മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്യാ​ൻ പോ​ലും ഇ​വി​ടെ ഇ​ട​മി​ല്ല. ദു​രി​ത​ജീ​വി​തം മ​ടു​ത്താ​ണ് വ​ന​ഭൂ​മി കൈ​യേ​റി​യു​ള്ള സ​മ​ര​ത്തി​ന് ഇ​വ​ർ ഇ​റ​ങ്ങി​യ​ത്.