ക​ന്പി​ളി​ച്ചു​ങ്കം ബ്രാ​ഞ്ച് ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി
Saturday, May 23, 2020 11:52 PM IST
ചി​റ്റൂ​ർ: സൈ​ഡ് ബ​ണ്ട് ഇ​ടി​ഞ്ഞ് ഏ​റെ​നാ​ളാ​യി ജ​ല​ഗ​താ​ഗ​ത​മി​ല്ലാ​താ​യ ക​ന്പി​ളി​ച്ചു​ങ്കം ബ്രാ​ഞ്ച് ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. ഇ​തു​മൂ​ലം ക​നാ​ലി​നു താ​ഴെ ഭാ​ഗ​ത്തെ നെ​ൽ​കൃ​ഷി​ക്ക് വെ​ള്ള​മെ​ത്താ​തെ ഉ​ണ​ങ്ങു​ന്ന താ​യി ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മു​പ്പ​തു​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ബ​ണ്ട് ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. ക​നാ​ലി​ൽ വെ​ള്ളം വി​ടു​ന്പോ​ൾ ത​ക​ർ​ന്ന ബ​ണ്ട് ഭാ​ഗം വ​ഴി സ​മീ​പ​വ​യ​ലി​ലേ​ക്ക് ഒ​ഴു​കി നെ​ൽ​കൃ​ഷി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ക​ർ​ഷ​ക​ർ ന​ല്ലേ​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും നേ​ര​ത്തെ പ​രാ​തി ന​ല്കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി നീ​ണ്ടു​പോ​വു​ന്ന​തി​ൽ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ക​നാ​ൽ ന​വീ​ക​ര​ണം തു​ട​ങ്ങി​യ​ത്. ജൂ​ണി​ൽ മ​ഴ തു​ട​ങ്ങു​ന്ന​തി​നാ​ൽ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​മാ​ണ​ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.zx