ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ​നി​ന്നും മ​ദ്യം ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ പ​രി​ശോ​ധ​ന
Saturday, May 23, 2020 11:52 PM IST
ചി​റ്റൂ​ർ: ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ മ​ദ്യ​ഷാ​പ്പി​ൽ​നി​ന്നും താ​ലൂ​ക്കി​ലേ​ക്ക് മ​ദ്യം ക​ട​ത്തു​ന്ന​താ​യ പ​രാ​തി​യി​ൽ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി, പ്ലാ​ച്ചി​മ​ട, നെ​ല്ലി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ർ, കു​നി​ശേ​രി, ഒ​ല​വ​ക്കോ​ട്, മ​ല​ന്പു​ഴ, പെ​രു​വെ​ന്പ്, ക​രി​പ്പോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ മീ​നാ​ക്ഷി​പു​രം​വ​ഴി ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലു​ള്ള മ​ദ്യ​ഷാ​പ്പി​ലേ​ക്കു എ​ത്തി​യ​വ​ർ പ്ലാ​ച്ചി​മ​ട​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ണ്ട് മ​ട​ങ്ങി​യി​രു​ന്നു.
രാ​വി​ലെ ഒ​ന്പ​തി​നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. ഇ​തി​നു​മു​ന്പ് ത​ന്നെ മീ​നാ​ക്ഷി​പു​ര​ത്തു പ​ല​രും മ​ദ്യം​വാ​ങ്ങി മ​ട​ങ്ങി​യെ​ത്തി​യ​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചു. പി​ന്നീ​ട് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ മ​ദ്യ​വു​മാ​യി എ​ത്തി​യ​വ​രെ പി​ടി​കൂ​ടി ന​ശി​പ്പി​ച്ച​താ​യും പ​റ​യു​ന്നു.

ലോ​ക് ഡൗ​ണ്‍ സ​മ​യ​ത്ത് മ​ദ്യം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ​നി​ന്നു പി​ടി​കൂ​ടി​യാ​ൽ ആ​യി​ര​വും കാ​റി​ലാ​ണെ​ങ്കി​ൽ ര​ണ്ടാ​യി​ര​വും പി​ഴ ഇ​ടാ​ക്കു​മെ​ന്നും മീ​നാ​ക്ഷി​പു​രം പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ മീ​നാ​ക്ഷി​പു​ര​ത്ത് മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്ന സ്ഥ​ല​ത്ത് യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സ്ഥ​ല​ത്ത് മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്കു​ന്ന​തി​ലും അ​ക​ലം കാ​ര്യ​ക്ഷ​മ​ത കാ​ട്ടു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

മ​ദ്യം​വാ​ങ്ങാ​ൻ പോ​യി തി​രി​ച്ചു വ​രു​ന്ന​വ​ർ വ​ഴി രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന​തും ജ​ന​ത്തി​നു ഭീ​തി​പ​ര​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ ഈ ​വി​വ​രം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​തി​ർ ത്തി​ക​ട​ന്ന് മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.