മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, May 23, 2020 11:52 PM IST
പാലക്കാട്: ജി​ല്ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, എ​സ്എ​സ്എ​ൽസി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 90, 000 മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ജി​ല്ലാ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഡോ. ​രാ​ജേ​ഷി​ൽ നി​ന്നും മ​ന്ത്രി​മാ​രാ​യ എ.​കെ ബാ​ല​ൻ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ മാ​സ്ക്കു​ക​ൾ ഏ​റ്റു​വാ​ങ്ങി. ജി​ല്ല​യി​ലെ 79 എ​ൻ.​എ​സ്.​എ​സ് യൂ​ണി​റ്റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് നി​ർ​മ്മി​ച്ച മാ​സ്ക്കു​ക​ളാ​ണ് ബി.​ആ​ർ.​സി.​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ​ഡി​നേ​റ്റ​ർ കെ. ​കു​ഞ്ഞു​ണ്ണി, അ​സി. കോ- ഓർ​ഡി​നേ​റ്റ​ർ എം. ​ആ​ർ. മ​ഹേ​ഷ് കു​മാ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​രു​ണ്‍ രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​സ്.​എ​ഫ്.​ഐ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ജി​ല്ല​യി​ലെ പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു ല​ക്ഷം മാ​സ്ക്കു​ക​ൾ ന​ൽ​കി. ക​ളക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി​മാ​രാ​യ എ.​കെ ബാ​ല​ൻ, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും മാ​സ്ക്കു​ക​ൾ ഏ​റ്റു​വാ​ങ്ങി.