പ്രളയം, കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ മു​ന്നി​ൽ​ക​ണ്ട് ഭാ​ര​ത​പ്പു​ഴ​യി​ൽ പ്ര​തി​രോ​ധ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി
Saturday, May 23, 2020 11:52 PM IST
ഷൊ​ർ​ണൂ​ർ: പ്ര​ള​യ​വും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളും മു​ന്പി​ൽ​ക​ണ്ട് ഭാ​ര​ത​പ്പു​ഴ​യി​ൽ പ്ര​തി​രോ​ധ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ​തി​ട്ട​ക​ളും പാ​ഴ്മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യും.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പു​ഴ​യു​ടെ സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തും മ​ണ​ൽ​ക്കാ​ടു​ക​ളും കാ​ട്ടു​മ​ര​ങ്ങ​ളും കു​റ്റി​ക്കാ​ടു​ക​ളും നി​റ​ഞ്ഞ് പു​ഴ​യു​ടെ ജ​ല ആ​ഗി​ര​ണ​ശേ​ഷി ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​രു​ന്നു. ആ​റ്റു​വ​ഞ്ചി​ക്കാ​ടു​ക​ളും പു​ഴ​മ​ണ്ണും ചെ​ളി​യും​നി​റ​ഞ്ഞ് തൂ​ർ​ന്ന​തും പ്ര​ശ്ന​ങ്ങ​ളാ​ണ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​യെ​ല്ലാം നീ​ക്കം​ചെ​യ്ത് പ്ര​ള​യ​ത്തി​ന്‍റെ ആ​ഘാ​തം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം.

പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ തി​രു​വേ​ഗ​പ്പു​റ, വി​ള​യൂ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ക. ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ നി​ന്നു​മാ​ണ് പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ തു​ക ചെ​ല​വ​ഴി​ക്കു​ന്ന​ത്. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തി​രു​വേ​ഗ​പ്പു​റ​യി​ൽ പാ​ല​ത്തി​ന് കീ​ഴെ ഉ​റ​ച്ചു​നി​ല്ക്കു​ന്ന മ​ണ​ൽ​തി​ട്ട​ക​ൾ ഇ​ള​ക്കി 100 മീ​റ്റ​ർ വീ​തി​യി​ലും 200 മീ​റ്റ​ർ നീ​ള​ത്തി​ലും വെ​ള്ളം അ​ധി​ക​മാ​യി ഒ​ഴു​കി​പോ​കു​ന്ന​തി​ന്ന് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി. ഭാ​ര​ത​പ്പു​ഴ​യു​ടെ സ്വ​ഭാ​വി​ക​മാ​യ ഒ​ഴു​ക്ക് വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് പ​ദ്ധ​തി​വ​ഴി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യി മ​ഴ പെ​യ്താ​ലും വെ​ള്ളം മു​ഴു​വ​ൻ ആ​ഗി​ര​ണം ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ വി​ഭ​വ​ശേ​ഷി ഭാ​ര​ത​പ്പു​ഴ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​നി​യ​ന്ത്രി​ത​മാ​യ മ​ണ​ലെ​ടു​പ്പും പു​ഴ ചൂ​ഷ​ണ​വും ഭാ​ര​ത​പ്പു​ഴ​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ൾ വ​ൻ​തോ​തി​ൽ കൈ​യേ​റ്റം ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ പു​ഴ​യു​ടെ ജ​ല ആ​ഗി​ര​ണ​ശേ​ഷി​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​വ​രു​ന്ന സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ടു.

ഇ​തോ​ടു കൂ​ടി​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ഈ ​പു​ഴ​യും ക​ട​ന്ന് പ​ര​ന്നൊ​ഴു​കാ​ൻ തു​ട​ങ്ങി​യ​ത്. ഭാ​ര​ത​പ്പു​ഴ​യോ​ട് ചേ​ർ​ന്നു വ​യ​ലു​ക​ളും റെ​യി​ൽ​പാ​ള​ങ്ങ​ളും വീ​ടു​ക​ളി​ലും​വ​രെ വെ​ള്ളം ക​യ​റി​യി​രു​ന്നു. വീ​ണ്ടും ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യം വ​രാ​തി​രി​ക്ക​രു​തെ​ന്ന തി​രി​ച്ച​റി​വ് അ​ധി​കൃ​ത​ർ​ക്ക് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.ഭാ​ര​ത​പ്പു​ഴ​യ്ക്ക് പു​റ​മേ തൂ​ത​പ്പു​ഴ, ക​രി​ന്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​ഴ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും ന​ട​ത്തു​ന്നു​ണ്ട്.