ഏ​ഴ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഫ​സ്റ്റ് ലൈ​ൻ സെ​ന്‍റ​റു​ക​ളാ​ക്കും: മ​ന്ത്രി എ.​കെ ബാ​ല​ൻ
Saturday, May 23, 2020 11:46 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ ഏ​ഴ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ ആ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി എ.​കെ ബാ​ല​ൻ അ​റി​യി​ച്ചു.

സ​മൂ​ഹ​വ്യാ​പ​നം അ​തി​ജീ​വി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് 19 പ്ര​തി​രോ​ധ​വും കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്ക​ങ്ങ​ളും സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി​മാ​രാ​യ എ.​കെ​ബാ​ല​ൻ, കെ ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ അ​തി​ർ​ത്തി​ക​ൾ തു​റ​ന്ന​തി​നാ​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ന്ന​തി​നാ​ൽ നി​ല​വി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സം​വി​ധാ​ന​ങ്ങ​ൾ മ​തി​യാ​കാ​തെ വ​ന്നാ​ലു​ള്ള സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന് വ​ട​ക്കാ​ഞ്ചേ​രി, നെന്മാ​റ, അ​ഗ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ഏ​ഴ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ഫ​സ്റ്റ് ലൈ​ൻ സെ​ന്‍റ​റു​ക​ൾ ആ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ചെ​ർ​പ്പു​ള​ശ്ശേ​രി മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജും ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. 1500 പേ​രെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക.