എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ: സി​വി​ൽ ഫ​യ​ർ​ഫോ​ഴ്സി​നു വീ​ണ്ടും ജോലിത്തിരക്ക്
Saturday, May 23, 2020 11:46 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​തി​വ​ർ​ഷ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ളും എ​സ് എ​സ് എ​ൽ​സി, പ്ല​സ് ടു ​എ​ന്നീ പ​രീ​ക്ഷ​ക​ളു​മാ​യി ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും ഇ​തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന​യ്ക്കും വീ​ണ്ടും പ​ണി കൂ​ടി.

മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളെ​ല്ലാം അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന വ​ള​രെ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ് ഈ​ദി​വ​സ​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്സും സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ളും ചെ​യ്തു​വ​രു​ന്ന​ത്.
ക്ലാ​സു​ക​ളി​ലെ ഓ​രോ ബ​ഞ്ചും ഡ​സ്ക്കും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യ പ​ണി ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ഇ​തി​നു​വേ​ണ്ട​താ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​വ​ർ​ക്ക് ല​ഭ്യ​മാ​ക്കാ​ത്ത​ത് ജോ​ലി ഭാ​രം കൂ​ട്ടു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് ചെ​യ്യേ​ണ്ട ജോ​ലി​ക​ളാ​ണ് കോ​വി​ഡി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ത​ല​യി​ലാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന എ​ന്ന പേ​രു​ത​ന്നെ മാ​റു​ന്ന സ്ഥി​തി​യി​ലാ​യി ഇ​പ്പോ​ൾ ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ ജോ​ലി​ക​ൾ. മ​റ്റു ആ​ശ്ര​യ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ​ക്ക് മ​രു​ന്നും മ​റ്റു അ​വ​ശ്യ​വ​സ്തു​ക്ക​ളു​മെ​ല്ലാം എ​ത്തി​ച്ചു കൊ​ടു​ക്കേ​ണ്ട ചു​മ​ത​ല​യും ഇ​പ്പോ​ൾ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ​ണി​യാ​ണ്. ഈ ​വ​ർ​ഷ​വും അ​തി​വ​ർ​ഷം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നേ​രി​ട്ടെ​ത്തി ബോ​ധ​വ​ത്ക​ര​ണ​വും മ​റ്റു മു​ന്ന​റി​യി​പ്പു​ക​ളും ന​ല്കു​ന്ന ജോ​ലി​യും ഇ​വ​ർ ചെ​യ്യു​ന്നു.
സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​സ്.​സ്മി​നേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രു​ടെ സേ​വ​നം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.