ആം​ബു​ല​ൻ​സു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​ൻ ഫോ​ഴ്സ് വ​ർ​ക്ക്ഷോ​പ്പ് തു​റ​ക്കാ​ൻ അ​നു​മ​തി
Wednesday, April 8, 2020 12:05 AM IST
പാലക്കാട് : സേ​വ​ന​ത്തി​നാ​യി ഓ​ടു​ന്ന 108 ആം​ബു​ല​ൻ​സു​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​ൻ ഫോ​ഴ്സ് വ​ർ​ക്ക് ഷോ​പ്പു​ക​ളു​ടെ ര​ണ്ട് അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്ക് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​റി​യി​ച്ചു. പാ​ല​ക്കാ​ട് ബി.​പി.​എ​ൽ കൂ​ട്ടു​പാ​ത​യ്ക്ക് സ​മീ​പ​മു​ള്ള റാ​ദി​യ ഫോ​ഴ്സ് മോ​ട്ടോ​ഴ്സ്, കി​ണാ​ശ്ശേ​രി സു​ര​ഭി​യ്ക്ക് സ​മീ​പ​മു​ള്ള ഫ്ര​ണ്ട്സ് ബോ​ഡി വ​ർ​ക്സ് എ​ന്നീ വ​ർ​ക്ഷോ​പ്പു​ക​ൾ​ക്കാ​ണ് 108 ആം​ബു​ല​ൻ​സു​ക​ളു​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​വ​ർ​ക്ഷോ​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള യാ​ത്രാ​പാ​സ് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സി​ൽ നി​ന്ന് കൊ​ടു​ക്കാ​ൻ വ​ർ​ക്ഷോ​പ്പ് ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബ്രേ​ക്ക് ദ ​ചെ​യി​ൻ പ്രോ​ട്ടോ​ക്കോ​ൾ, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ വ​ർ​ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ർ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും എ.​ഡി.​എം അ​റി​യി​ച്ചു.