സ്റ്റോ​ക്കി​ൽ കുറവ്: സൗ​ജ​ന്യ റേ​ഷ​ന​രി വി​ത​ര​ണം താ​ളംതെ​റ്റു​ന്നു
Friday, April 3, 2020 10:23 PM IST
വ​ട​ക്ക​ഞ്ചേ​രി: റേ​ഷ​ൻ ക​ട​ക​ളി​ൽ മ​തി​യാ​യ അ​രി സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ സൗ​ജ​ന്യ റേ​ഷ​ന​രി വി​ത​ര​ണം താ​ളം തെ​റ്റു​ന്നു.
പ​ല റേ​ഷ​ൻ ക​ട​ക​ളി​ലും അ​രി​യു​ടെ സ്റ്റോ​ക്ക് തീ​ർ​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​രി കി​ട്ടാ​തെ കാ​ർ​ഡു​ട​മ​ക​ൾ തി​രി​ച്ച് പോ​യി.
ഉ​ച്ച​ക്ക് ശേ​ഷ​മു​ള്ള മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ളാ​ണ് 15 കി​ലോ സൗ​ജ​ന്യ അ​രി കി​ട്ടാ​തെ തി​രി​ച്ച് പോ​കു​ന്ന​ത്. എ​ന്നാ​ൽ ഒ​രു മാ​സം കൊ​ണ്ട് കൊ​ടു​ത്ത് തീ​ർ​ക്കേ​ണ്ട അ​രി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കൊ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​മാ​ണ് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യ​തെ​ന്നും നി​ശ്ചി​ത തി​യ്യ​തി ക​ഴി​ഞ്ഞാ​ലും 20 വ​രെ അ​രി വാ​ങ്ങാ​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കാ​ർ​ഡു​ട​മ​ക​ളെ​ല്ലാം നി​ശ്ചി​ത ദി​വ​സം ത​ന്നെ അ​രി വാ​ങ്ങാ​ൻ എ​ത്തു​ന്ന​താ​ണ് അ​രി പെ​ട്ടെ​ന്ന് തീ​ർ​ന്നു പോ​കു​ന്ന​ത്. ഗോ​ഡൗ​ണി​ൽ യ​ഥേ​ഷ്ടം അ​രി സ്റ്റോ​ക്കു​ണ്ട്. മു​ഴു​വ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കും 15 കി​ലോ വീ​തം അ​രി വി​ത​ര​ണം ചെ​യ്യാ​ൻ വ​ലി​യ തോ​തി​ൽ സ്റ്റോ​ക്ക് ഇ​റ​ക്ക​ണം.
എ​ന്നാ​ൽ അ​ത്ര​യും അ​രി സ്റ്റോ​ക്ക് ചെ​യ്യാ​ൻ ഭൂ​രി​ഭാ​ഗം റേ​ഷ​ൻ ക​ട​ക​ളി​ലും സ്ഥ​ല​മി​ല്ല. അ​രി തീ​രു​ന്ന​തി​ന​നു​സ​രി​ച്ച് മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ റേ​ഷ​ൻ ക​ട​ക​ളി​ൽ അ​രി എ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ടെ​ന്നും സി​വി​ൽ സ​പ്ലൈ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​
ആ​ല​ത്തൂ​ർ സ​പ്ലൈ ഓ​ഫീ​സി​നു കീ​ഴി​ൽ മാ​ത്രം 165 റേ​ഷ​ൻ ക​ട​ക​ളു​ണ്ട്.
എ​ന്നാ​ൽ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് അ​രി എ​ത്തി​ക്കാ​ൻ ഏ​ഴ് വാ​ഹ​നം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​നാ​ലാ​ണ് മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് അ​രി എ​ത്തി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.