വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്കം, നാ​ളെ ഓ​ശാ​ന ഞാ​യ​ർ
Friday, April 3, 2020 10:23 PM IST
പാലക്കാട് : ഈ​ശോ​യു​ടെ പീ​ഢാ​സ​ഹ​ന​ങ്ങ​ളെ​യും ഉ​ത്ഥാ​ന​ത്തെ​യും അ​നു​സ്മ​രി​ക്കു​ന്ന വി​ശു​ദ്ധ​വാ​ര​ത്തി​നു നാ​ളെ ഓ​ശാ​ന ഞാ​യ​റോ​ടെ തു​ട​ക്കം. ലോ​കം കോ​വി​ഡ് വൈ​റ​സ് ബാ​ധ​യു​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കേ, വി​ശ്വാ​സി​ക​ളേ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും പ​ങ്കെ​ടു​പ്പി​ക്കാ​തെ​യാ​ണു ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ക.
കു​ടും​ബാം​ഗ​ങ്ങ​ളും വി​ശ്വാ​സി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ്വ​ന്തം വീ​ടു​ക​ളി​ലാ​ണു വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക. വീ​ടു​ക​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ദ​ർ​ശി​ക്കാ​ൻ ചാ​ന​ലു​ക​ളി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​ടെ സ​ജീ​വ സം​പ്രേ​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കോ​വി​ഡ് 19 ബാ​ധി​ച്ച് ലോ​ക​മെ​ങ്ങും പ​തി​നാ​യി​ര​ങ്ങ​ൾ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ, ഈ ​വി​ശു​ദ്ധ​വാ​രം ലോ​ക​ത്തെ രോ​ഗ​മു​ക്ത​മാ​ക്കാ​നു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യാ​ണു സ​ഭാ​സ​മൂ​ഹം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​രും സ​ഭാ നേ​തൃ​ത്വ​വും ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ർ മ​ന​ത്തോ​ട​ത്ത് അ​ഭ്യ​ർ​ഥി​ച്ചു.
വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ​യാ​ണു ന​ട​ത്തു​ക. ദേ​വാ​ല​യ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ ഉ​ണ്ടാ​ക​രു​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു പ്രാ​ർ​ഥി​ക്ക​ണം. കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യു​ണ്ടാ​കി​ല്ല.
പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ക​ണം ഇ​ട​വ​ക​ക​ളി​ലെ തി​രു​ക​ർ​മ​ങ്ങ​ളെ​ന്നും ബി​ഷ​പ് നി​ർ​ദേ​ശി​ച്ചു. വ​ലി​യ ശ​നി​യാ​ഴ്ച​യി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ​വേ​ണ്ടി വെ​ള്ളം വെ​ഞ്ച​രി​ക്കേ​ണ്ട​തി​ല്ല. രാ​വി​ലെ പ​ള്ളി​യി​ൽ ന​ട​ത്തേ​ണ്ട ഉ​യി​ർ​പ്പു​തി​രു​നാ​ൾ ക​ർ​മ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല.