നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ പാ​ർ​പ്പി​ക്കാ​ൻ പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തിത്തുട​ങ്ങി
Friday, April 3, 2020 10:23 PM IST
വ​ട​ക്ക​ഞ്ചേ​രി:​കോ​വി​ഡ് 19ന്‍റെ വ്യാ​പ​ന​മു​ള്ള​തി​നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ പാ​ർ​പ്പി​ക്കാ​ൻ താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ൾ ക​ണ്ടെ​ത്തി തു​ട​ങ്ങി. ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ൽ നൂ​റോ​ളം പേ​രെ താ​മ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് താ​ലൂ​ക്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ആ​ല​ത്തൂ​ർ തൃ​പ്പാ​ളൂ​രി​ൽ 24 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. വ​ട​ക്ക​ഞ്ചേ​രി​യി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ളു​ക​ളെ എ​ത്തി​ക്കും.​ഇ​വ​രി​ൽ മ​ല​യാ​ളി​ക​ളും അ​ന്യ​സം​സ്ഥാ​ന​ക്കാ​രു​മു​ണ്ട്.​പാ​ല​ക്കാ​ട്ടെ ചി​ല കോ​ള​ജു​ക​ളി​ൽ പാ​ർ​പ്പി​ച്ച​വ​രെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത്.