ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി 19.85 ല​ക്ഷ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി
Friday, April 3, 2020 10:23 PM IST
പാലക്കാട് : കോ​വി​ഡ് 19 പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മ​ല​ന്പു​ഴ എം​എ​ൽ​എ​യു​മാ​യ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ 19.86 ല​ക്ഷ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മു​ഖേ​ന 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി ന​ട​പ്പാ​ക്കു​ക. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ല​പ്പു​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും 976922 രൂ​പ വീ​തം ചെ​ല​വി​ൽ ഒ​രു വെ​ന്‍റി​ലേ​റ്റ​ർ ഐ.​സി.​യു വി​ത്ത് എ​യ​ർ കം​പ്ര​സ​ർ, എ​ല​പ്പു​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 32109 രൂ​പ ചെ​ല​വി​ൽ ഒ​രു ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ എ​ന്നി​വ​യ്ക്കാ​യി മൊ​ത്തം 1985953 രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.