അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു
Friday, April 3, 2020 10:23 PM IST
പാലക്കാട് : കോ​വി​ഡ് 19 നോ​ട​നു​ബ​ന്ധി​ച്ച് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി അ​റി​യി​ച്ചു. പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റും 60 വ​യ​സ്‌​സ് തി​ക​ഞ്ഞ​വ​ർ​ക്ക് പ്ര​ത്യേ​ക കി​റ്റു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​ന് പു​റ​മെ എ​ല്ലാ വീ​ട്ടു​കാ​ർ​ക്കും ഒ​രു മാ​സ​ത്തെ അ​രി, പ​രി​പ്പ്, ശ​ർ​ക്ക​ര, സോ​പ്പ് എ​ന്നി​വ അ​ട​ങ്ങി​യ കി​റ്റ് വി​ത​ര​ണം ചെ​യ്യാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച​ത്. ഈ ​വി​ഭാ​ഗ​ക്കാ​രു​ടെ മ​റ്റ് പ​രാ​തി​ക​ൾ സം​യു​ക്ത​മാ​യി പ​രി​ശോ​ധി​ച്ച് ഉ​ട​ൻ പ​രി​ഹ​രി​ക്കാ​നും അ​ല്ലാ​ത്ത​വ ജി​ല്ലാ കള​ക്ട​റെ അ​റി​യി​ക്കാ​നു​മാ​ണ് നി​ർ​ദേ​ശം.